ബെഡ്‌ഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ വെര്‍ച്വല്‍ ക്രിസ്മസ് ന്യൂഇയര്‍ പ്രോഗ്രാം 'ജിംഗിള്‍ ബെല്‍' 25ന്
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് ബെഡ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ആദ്യമായി നടത്തുന്ന വെര്‍ച്വല്‍ ക്രിസ്മസ് ആന്‍ഡ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 25ാം തിയതി വൈകുന്നേരം നാലു മണി മുതല്‍ ലോകമെങ്ങും യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യും. അസോസിയേഷനിലെ മുഴുവന്‍ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തികൊണ്ട് വിവിധ കലാപരിപാടികള്‍ ആണ് അണിയറയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഒരു പ്രധാനപ്പെട്ട ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ സാധിക്കാത്തതിന്റെ എല്ലാ കുറവുകളഉം പരിഹരിക്കുവാന്‍ കൂടിയാണ് വെര്‍ച്വല്‍ ആയി ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം നടത്തുവാന്‍ ബിഎംഎ നേതൃത്വം തീരുമാനിച്ചത്.
ബിഎംഎ ഒരുക്കുന്ന ഈ ആഘോഷം പ്രവാസ ലോകത്തിന് വേറിട്ട ഒരു അനുഭവം ആക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.