അസോസിയേഷന്‍

വ്യത്യസ്തമായ നൃത്ത രൂപങ്ങളും അവതരണവ ശൈലിയും കൊണ്ട് ശ്രദ്ധേയമായ ലണ്ടന്‍ രാജ്യാന്തര നൃത്തോത്സവം ആറാം വാരത്തിലേക്ക്

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ അവതരിപ്പിക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ വ്യത്യസ്തങ്ങളായ നൃത്ത പരിപാടികളും അവതരണവ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുകയാണ്. നൃത്തോത്സവത്തിന്റെആറാമത്തെ വാരമായ ഡിസംബര്‍ 20 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് യുകെ സമയം 3 മണിക്ക് (ഇന്ത്യന്‍ സമയം 8:30) കഥക് നൃത്തം അവതരിപ്പിക്കുന്നത് ഡല്‍ഹിയില്‍ നിന്നുള്ള നര്‍ത്തകി അശ്വനി സോണിയാണ്. യുകെ ടോപ് ടാലെന്റ്‌സ് വിഭാഗത്തില്‍ നൃത്തം അവതരിപ്പിക്കുന്നത്, യുക്മ കലാമേളകളില്‍ നിരവധി തവണ കലാതിലകമായിട്ടുള്ള സ്‌നേഹ സജിയും ആന്‍ മരിയ ജോജോയുംചേര്‍ന്നാണ്. ചെംസ്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലെ അംഗങ്ങളായ ഇവര്‍ അവതരിപ്പിക്കുന്ന നൃത്തംകൊറിയോഗ്രാഫി ചെയ്തിരിക്കുന്നത് യുകെയില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകനും നൃത്ത അദ്ധ്യാപകനുമായ ഷിജു മേനോനാണ്.

ഗ്രൂപ്പ് വിഭാഗത്തില്‍ യുകെയില്‍ നിന്നുള്ള മായ ലോക ഡാന്‍സ് (ഇന്ത്യന്‍ രാഗാപ്രൊഡക്ഷന്‍സ്) അവതരിപ്പിക്കുന്ന നൃത്തത്തിന്റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് ആമി ജയകൃഷ്ണനാണ്. നര്‍ത്തകരായ സുമിത ജയകൃഷ്ണന്‍, ഹന്ന പി, ശ്രുതി ഭാഗ്യരാജ്, സുഹാനി ബെല്ലുര്‍, സാഗരിക അരുണ്‍, മൈത്രി റാം. നിഖിത എസ് നായര്‍ തുടങ്ങിയവരാണ് ഇതില്‍ അണിനിരക്കുന്നത്. കൂടാതെ വൈറല്‍ സെഗ് മെന്റ്, ഇന്റര്‍നാഷണല്‍ സെഗ് മെന്റ് തുടങ്ങിയ വിഭാഗങ്ങളിലും നൃത്തം അവതരിപ്പിക്കും. WE SHALL OVERCOME ടീം അംഗവും നര്‍ത്തകിയുമായ യുകെയില്‍ നിന്നുള്ള ദീപ നായരാണ് കലാഭവന്‍ ലണ്ടനു വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റു ചെയ്ത് അവതരിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്www.kalabhavanlondon.com സന്ദര്‍ശിക്കുക.
നൃത്തോത്സവം കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.facebook.com/We-Shall-Overcome-100390318290703/

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions