അസോസിയേഷന്‍

ലോക് ഡൗണിനിടയിലും ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസ്' എത്തുന്നു

വൈറസുകളിലെ കൊമ്പന്‍ ആയ കൊറോണ വൈറസിന്റെ ദുരന്ത മുഖങ്ങളെ വരച്ചു കാട്ടുന്ന,ആനുകാലിക സംഭവങ്ങളെ അടയാളപ്പെടുത്തി കൊറോണയുടെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഹൃസ്വ ചിത്രം 'കൊമ്പന്‍ വൈറസിന്റെ ചിത്രീകരണം യുകെയിലും കേരളത്തിലുമായി പൂര്‍ത്തിയായി . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലോക്‌ഡൌണ്‍ കാലഘട്ടമായിട്ടു കൂടി പ്രതിസന്ധികളെയൊക്കെ അതിജീവിച്ചു കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത് .

ബി ക്രിയേറ്റിവിന്റെ ബാനറില്‍ കനേഷ്യസ് അത്തിപ്പൊഴിയില്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് .ക്യാമറയും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് വിനീത് പണിക്കര്‍ ആണ് .ഷൈനു മാത്യൂസ് ചാമക്കാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രമുഖ ചലച്ചിത്ര നടന്‍ മഹേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .കൂടാതെ കനേഷ്യസ് അത്തിപ്പൊഴിയില്‍ , ഡോക്ടര്‍ ഷൈനി സാനു ,സീമാ സൈമണ്‍,മേരി ബ്ലസ്സണ്‍ കോലഞ്ചേരി, സാജന്‍ മാടമന, ജിജു ഫിലിപ്പ് സൈമണ്‍, ഒപ്പം ജിയാ സാറാ സൈമണ്‍, ആന്‍ഡ്രിയ സാജന്‍ എന്നീ ബാലതാരങ്ങളും ചിത്രത്തില്‍ അണിചേരുന്നു ...സംഗീതം ബിനോയ് ചാക്കോ .

കോവിഡിന് മുന്‍പ് വിദേശ രാജ്യങ്ങളില്‍ മക്കളെ സന്ദര്‍ശിക്കാന്‍ എത്തി അവിടെ പെട്ടു പോയ മാതാപിതാക്കളുടെ കയ്‌പ്പേറിയ അനുഭവങ്ങളും ,കൊറോണ പ്രവാസികള്‍ക്കിടയില്‍ വരുത്തിയ ദുരന്തങ്ങളും ഒക്കെയാണ് കൊമ്പന്‍ വൈറസ് കൈകാര്യം ചെയ്യുന്ന പ്രമേയം. നടന്‍ മഹേഷിന്റെ കരിയറിലെ തന്നെ മികച്ചൊരു വേഷമായിരിക്കും കൊമ്പന്‍ വൈറസിലെ പൗലോസ് എന്ന കഥാപാത്രം. സംവിധായകനും നിര്‍മ്മാതാവും ,കൂടാതെ യുകെയില്‍ നിന്നും അഭിനയിച്ചിരിക്കുന്നവരൊക്കെ യുകെയിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെന്ന പ്രത്യേകതയും ഈ കൊച്ചു സിനിമ അവകാശപ്പെടുന്നു.പുതു വര്‍ഷത്തില്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തും .

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions