മലയാള സാഹിത്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ സാഹിത്യകാരന്‍ യു എ ഖാദറിന്റെ വേര്‍പാടില്‍ ആദരാഞ്ജലി അര്‍പ്പികൊണ്ട്, അദ്ദേഹത്തിന്റെ മുഖചിത്രവുമായി യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ഡിസംബര്‍ ലക്കം പ്രസിദ്ധീകരിച്ചു.
എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് കേരളത്തില്‍ ഇപ്പോള്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മലയാളികളുടെ പൗരബോധത്തെയും ജനാധിപത്യ ബോധത്തെയും അഭിനന്ദിച്ചു. കൊറോണ എന്ന മഹാമാരിയുടെ കാലത്തും സമ്മതിദായകര്‍ മുന്‍ തിരഞ്ഞെടുപ്പുകളിലേതുപോലെ തന്നെ വോട്ട് ചെയ്യാനെത്തിയത് കേരളത്തിലെ ജനങ്ങളുടെ പൗരബോധത്തെയും ജനാധിപത്യ ബോധത്തെയും ആണ് സൂചിപ്പിക്കുന്നത്. അത് പോലെ ജനങ്ങള്‍ രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്ന് കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ വിജയം സൂചിപ്പിക്കുന്നത് എന്ന് എഡിറ്റോറിയല്‍ തുടരുന്നു.
ബിനു മോനിപ്പള്ളി എഴുതിയ 'ഇത് പരാജിതര്‍ക്ക് വേണ്ടി' എന്ന ലേഖനത്തില്‍ നമ്മള്‍ക്ക് എങ്ങനെ സന്തോഷത്തോടെ ജീവിക്കുവാന്‍ കഴിയും എന്ന രസകരമായി വിവരിക്കുന്നു. മലയാള നാടക രംഗത്തിന് വളരെയേറെ സംഭാവനകള്‍ നല്‍കിയ സെയ്ത്താന്‍ ജോസഫ് എന്ന മഹാനായ കലാകാരനെ പരിചയപ്പെടുത്തുകയാണ് സജി അഭിരാമന്‍ തന്റെ 'സെയ്ത്താന്‍ ജോസഫ്' എന്ന ലേഖനത്തില്‍. സന്തോഷ് ഏച്ചിക്കാനം എഴുതിയ സ്വപ്നം ജീവിതത്തേക്കാള്‍ വലിയ യാഥാര്‍ഥ്യം എന്ന ലേഖനത്തില്‍ ബൈജു എന്‍ നായരുടെ ആന്‍ഡമാനും ആഫ്രിക്കയും എന്ന പുസ്തകത്തെ മനോഹരമായി പരിചയപ്പെടുത്തുന്നു.
മലയാള ചലച്ചിത്ര ഗാനങ്ങളുടെ പിറവിയെക്കുറിച്ചു തുടര്‍ച്ചയായി എഴുതുന്ന രവിമേനോന്‍ ഈ ലക്കത്തിലും പ്രസിദ്ധമായ ഒരു ഗാനം പിറന്നതിനെക്കുറിച്ചു ഹൃദയസ്പര്‍ശിയായി എഴുതിയിക്കുന്നു. തമിഴ് സിനിമ രംഗത്തും രാഷ്ട്രീയ സാഹിത്യരംഗത്തും വളരെയേറെ ചലനം ഉണ്ടക്കിയ ചോ രാമസ്വാമിയെ ഓര്‍മ്മിപ്പിക്കുന്നു തന്റെ ഓര്‍മ്മക്കുറിപ്പില്‍.
യു കെയിലെ സാഹിത്യരംഗത്ത് സുപരിചിതയായ ബീനാ റോയ് എഴുതിയ റിബേക്ക അടക്കം കഥകളും കവിതകളും അടങ്ങിയ ജ്വാല ഇ മാഗസിന്റെ ഡിസംബര്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക.
https://issuu.com/jwalaemagazine/docs/december_2020