അസോസിയേഷന്‍

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മണ്ഡല ചിറപ്പ് ആഘോഷങ്ങള്‍ 26 ന്

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ഡല ചിറപ്പ് ആഘോഷങ്ങള്‍ 26 ന് ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യുന്നു. മണ്ഡലകാല സമാപനത്തോട് അനുബന്ധിച് അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് LHA വനിതാ സംഘത്തിന്റെ തിരുവാതിര കളിയും, ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയില്‍ പാള പാത്രങ്ങളില്‍ വിളമ്പുന്നതുമെല്ലാം എന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി LHAയുടെ ആഘോഷ പരിപാടികളുടെ മാത്രം പ്രത്യകളാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ഈ വര്‍ഷം ആഘോഷങ്ങള്‍ ഫേസ്ബുക് ലൈവ് വഴിയാണ് സംഘടിപ്പിക്കുന്നത്.

അയ്യപ്പഭക്തന്മാരുടെ അനുഷ്ഠാന കലയായ ശാസ്താംപാട്ട് 26 ന് ആഘോഷപരിപാടികളുടെ ഭാഗമായി ഫേസ്ബുക് പേജ് വഴി തത്സമയം സംപ്രേക്ഷണം ചെയ്യും. കേരളത്തിലും, UAE യിലും പ്രശസ്തനായ ശാസ്താംപാട്ട് കലാകാരന്‍ ബിനീഷ് ഭാസ്‌കരന്‍ എടക്കളത്തൂരാണ് ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബിനീഷും, മക്കളായ അദ്വൈതും അക്ഷിതും ചേര്‍ന്നാണ് ശാസ്താംപാട്ട് അവതരണം. സംഗീത സംവിധായകന്‍ കൂടിയായ ബിനീഷ് ഒട്ടനവധി വാദ്യോപകരണങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

Date: 26.12.2020, Saturday

Time : 5 pm (UK) / 10:30 pm (India) / 09:00 pm (UAE)

Kindly visit LHA's Facebook page LondonHinduAikyavedi.Org

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions