മാത്യുവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റി തുടരുന്നു
ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യുവിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റി തുടരുന്നു. ഇതുവരെ 435 പൗണ്ട് ലഭിച്ചു.
ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവര്‍ ജോലികൊണ്ടു ഭാര്യയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകനും പിതാവും മാതാവും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യു വിന്റെ ജീവിതം തകര്‍ന്നടിയുന്നത് കഴിഞ്ഞ മാര്‍ച്ചു മാസത്തിലാണ്. ജോലികഴിഞ്ഞു വന്ന മാത്യുകുട്ടിയെ ദേഹസ്വാസ്ഥതതായേ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവശിച്ചപ്പോള്‍ അറിയുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനം നിലക്കാറായി എന്നാണ് അന്നുമുതല്‍ തുടങ്ങിയ ഡയലിസ് ഇന്നും തുടരുന്നു. കൃഷിക്കാരനായ പിതാവിന് മറ്റു വരുമാനമൊന്നും ഇല്ലാ കുടുംബവും കഷ്ടത്തിലായി .
മാത്യുക്കുട്ടിക്ക് വേണ്ടി കിഡ്‌നി നല്‍കാന്‍ ഭാര്യ തയാറാണ് പക്ഷെ മാറ്റിവയ്ക്കാന്‍ പണം വേണം ഫ്രീ ആയി ചെയ്തുതരും എന്ന് പരസ്യം കണ്ടു അവിടെ എത്തുമ്പോള്‍ മിനിമം 5 ലക്ഷമാണ് അവര്‍ ചോദിക്കുന്നത് കൂടാതെ ഓപ്പറേഷന്‍ ശേഷമുള്ള ചികിത്സക്കും പണം വേണം ഇതുതാങ്ങാന്‍ ഈ കുടുബത്തിനു ആവതില്ല . അതിനാല്‍ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടില്‍ നല്‍കുക.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്‌റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ നിക്ഷേപിക്കുക.