ഇംഗ്ളണ്ടിലെ മലയാളികളുടെ ഇടയില്‍ മുഴുവനും ചര്‍ച്ചാവിഷയമായി 'തണ്ണിമത്തന്‍ ' വെബ്സീരിയസിലെ ആദ്യത്തെ എപ്പിസോഡ് ക്രിസ്മസിന് പുറത്തിറങ്ങി. ഹെറിഫോര്‍ഡിലെ ഒരു പറ്റം മലയാളികളുടെ അഭിനയമോഹമാണ് ഇതിലൂടെ പൂവണിഞ്ഞത്.
ഇതിന്റെ ഏറ്റവും വലിയ പ്രേത്യേകത അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ എല്ലാവരും തന്നെ എന്‍എച്ച് എസ് , നഴ്സിങ് ഫീല്‍ഡിലുള്ള പുതുമുഖങ്ങളുമാണ്.
ഈ ലോക്ക്ഡൌണ്‍ കാലത്ത് തങ്ങളുടെതായ പരിധിയില്‍ നിന്നു കൊണ്ട് നിയമങ്ങള്‍ എല്ലാം പാലിച്ച് കഠിനപ്രയത്നം ചെയ്യ്താണ് അവര്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.
ഇവിടുത്തെ മലയാളികള്‍ക്കിടയില്‍ സംഭവിച്ചിട്ടുള്ളതും സംഭവിക്കാവുന്നതുമായ നിയമ ലംഘനത്തിലെയ്ക്കും അതിന്റെ പ്രത്യാഘാതത്തിലെയ്ക്കും ഉള്ള ഒരു എത്തിനോട്ടമാണ് ആദ്യ എപ്പിസോഡ് .
വീഡിയോ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക