കിഡ്‌നി രോഗം ബാധിച്ച ചെറുതോണി ഗിരിജോതി കോളേജിലെ ബസ് ഡ്രൈവര്‍ ആയിരുന്ന ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യുവിനെ സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് യു കെ മലയാളികളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത് . ചാരിറ്റി അവസാനിച്ചപ്പോള്‍ 1915 പൗണ്ട് (ഏകദേശം 185000 രൂപ) ലഭിച്ചു പണം നാട്ടില്‍ എത്തിച്ചു മാത്യുവിനു കൈമാറാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സെക്രെട്ടറി ടോം ജോസ് തടിയംപാടിനെ ഏല്‍പ്പിച്ചു എന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു .
പണം തന്ന ഏല്ലാവര്‍ക്കും ബാങ്കിന്റെ ഫുള്‍ സ്റ്റെമെന്റ്‌റ് അയച്ചിട്ടുണ്ട്. കിട്ടാത്തവര്‍ സെക്രെട്ടറിയുമായി ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ അറിയിച്ചു ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നുകൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന വളരെ കഷ്ട്ടകാരമായ ഈ കാലത്തും യു കെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും നല്ല ഒരു തുക ലഭിച്ചത്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്.