ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കിഡ്‌നി രോഗം ബാധിച്ച ഇടുക്കി കീരിത്തോട് സ്വദേശി പനംതോട്ടത്തില്‍ മാത്യുവിനെ സഹായിക്കുന്നതിനുവേണ്ടി ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്തിയ ചാരിറ്റിയിലോടെ ലഭിച്ച 1915 പൗണ്ട് ( 185159 രൂപ) മാത്യുവിന്റെ വീട്ടില്‍ എത്തി സാമൂഹിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ യു കെ യിലെ ബെര്‍ഗാമില്‍ നിന്നും എത്തിയ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു. കെ പ്രതിനിധി തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ ജോര്‍ജ് മാത്യുവിന് കൈമാറി.
ചടങ്ങില്‍ മുന്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് എ പി ഉസ്മാന്‍ ,ചെറുതോണി മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രെട്ടറി ബാബു ജോസഫ് ,പാറത്തോട് ആന്റണി ,കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ ,നിക്‌സണ്‍ തോമസ് പഞ്ചായത്തു മെമ്പര്‍ റിന്‍സി തോമസ് എന്നിവര്‍ പങ്കെടുത്തു.
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്.