അസോസിയേഷന്‍

യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവര്‍ ഇവര്‍

പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള പ്രവാസലോകത്തിനാകെ അഭിമാനകരം ആയിരുന്നു. കോവിഡിന്റെ വെല്ലുവിളികളെ സാങ്കേതികവിദ്യയുടെ സാധ്യതകളും സംഘടനാ സംവിധാനത്തിന്റെ കരുത്തുംകൊണ്ട് മറികടന്ന യുക്മ, സാധ്യതകളുടെയും അതിജീവനത്തിന്റെയും പാതയില്‍ പുത്തന്‍ ചരിത്രം എഴുതി ചേര്‍ക്കുകയായിരുന്നു.

പതിനൊന്നാമത് യുക്മ ദേശീയ മേളയില്‍ വ്യക്തിഗത മികവുമായി പ്രതിഭ തെളിയിച്ചവരെ യു കെ മലയാളികള്‍ക്ക് മുന്നിലും ലോക പ്രവാസിമലയാളി സമൂഹത്തിന് മുന്നിലും അഭിമാനപൂര്‍വ്വം അവതരിപ്പിക്കുകയാണിവിടെ.

നാട്യമയൂരം മരിയ രാജു

നൃത്ത മത്സരങ്ങളില്‍ ഏറ്റവുമധികം പോയിന്റ് കരസ്ഥമാക്കുന്ന കുട്ടിക്ക് മുന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ പ്രസിഡന്റും യുക്മയുടെ ഏറ്റവും പ്രിയങ്കരനായ നേതാവുമായിരുന്ന യശശരീരനായ ശ്രീ.രഞ്ജിത്ത് കുമാറിന്റെ ഓര്‍മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയിരിക്കുന്ന എവര്‍റോളിംഗ് ട്രോഫിയാണ് നാട്യമയൂരം ബഹുമതി. 2020 യുക്മ വെര്‍ച്വല്‍ കലാമേളയില്‍ യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയനിലെ ഇ വൈ സി ഒ ഹള്‍ അസോസിയേഷനില്‍ നിന്നുള്ള മരിയ രാജുവാണ് നാട്യ മയൂര ബഹുമതിക്കര്‍ഹയായത്. ഏറ്റുമാനൂര്‍ സ്വദേശി പുളിഞ്ചാക്കില്‍ രാജു കുര്യാക്കോസിന്റേയും ബിന്‍സി ജേക്കബിന്റേയും രണ്ടാമത്തെ മകളാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ കൊച്ചു മിടുക്കി. ഭരതനാട്യം, സിനിമാറ്റിക് ഡാന്‍സ് എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തില്‍ മൂന്നാം സ്ഥാനവും സബ് ജൂനിയര്‍ വിഭാഗത്തില്‍ നേടിയാണ് മരിയ നാട്യ മയൂര നേടിയത്. റിയ രാജു, ഹന്നാ രാജു എന്നിവര്‍ സഹോദരിമാരാണ്. ദിവ്യ ഉണ്ണികൃഷ്ണന്‍, കാവ്യ മാധവ് എന്നിവരാണ് മരിയയുടെ ഗുരുക്കന്‍മാര്‍. (തേജോമയി ഇന്‍സ്റ്റിറ്റ്യൂട്ട് )

ഭാഷാ കേസരി

വളര്‍ന്ന് വരുന്ന പുതിയ തലമുറയിലെ കുട്ടികളുടെ മലയാള ഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി യുക്മയുടെ സമുന്നതനായ ദേശീയ നേതാവ് യശശരീരനായ ശ്രീ. എബ്രാഹം ജോര്‍ജിന്റെ ഓര്‍മക്കായി അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയിരിക്കുന്ന ബഹുമതിയാണ് ഭാഷാ കേസരി.

ഇത്തവണ ഭാഷാ കേസരി ബഹുമതി രണ്ട് പേര്‍ ചേര്‍ന്നാണ് പങ്കുവയ്ക്കുന്നത്.

1. സൈറാ മരിയ ജിജോ

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ ബി സി എം സി അസോസിയേഷനിലെ സൈറാ മരിയ ജിജോ, കഴിഞ്ഞ രണ്ട് വര്‍ഷവും ഭാഷാ കേസരി ബഹുമതി കരസ്ഥമാക്കിയിരുന്നതാണ്. ബര്‍മിംങ്ഹാം യൂണിവേഴ്‌സിറ്റിയിലെ കാറ്ററിംഗ് മാനേജരായ ജിജോ ഉതുപ്പിന്റേയും യുക്മ വൈസ് പ്രസിഡന്റും ഫിസിയോ തെറാപ്പിസ്റ്റുമായ ലിറ്റി ജിജോയുടെയും മൂത്ത മകളാണ് സൈറാ. ഇയര്‍ 9 വിദ്യാര്‍ത്ഥിനിയായ സൈറാ മോണോ ആക്ട്, പദ്യപാരായണം എന്നീ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നേടിയാണ് സൈറ ഭാഷാ കേസരി കരസ്ഥമാക്കിയത്. റബേക്ക ആന്‍ ജിജോ സഹോദരിയാണ്.

2. ടെസ്സ ജോണ്‍

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ കേംബ്രിഡ്ജ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ടെസ്സ ജോണ്‍ കൂടി ഭാഷാ കേസരി ബഹുമതി സൈറയോടൊപ്പം പങ്കുവച്ചു. മണിമല വഴിപ്പറമ്പില്‍ സ്റ്റാന്‍ലി തോമസിന്റേയും സൂസന്‍ ഫ്രാന്‍സീസിന്റെയും മൂത്ത മകളാണ് ടെസ്സ ജോണ്‍. സെന്റ്. ബെഡ്‌സ് ഇന്റര്‍ ചര്‍ച്ച് സ്‌കൂളിലെ ഇയര്‍ 10 വിദ്യാര്‍ത്ഥിനിയാണ് ടെസ്സ. മലയാളം പ്രസംഗം ഒന്നാം സ്ഥാനവും, പദ്യപാരായണം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ടെസ്സ ഭാഷാ കേസരി ബഹുമതി നേടിയത്. മെലീസ ജോണ്‍ സഹോദരിയാണ്.

വ്യക്തിഗത ചാമ്പ്യന്‍മാര്‍

കിഡ്‌സ് വിഭാഗം: ജാന്‍വി ജയേഷ് നായര്‍
കുട്ടനാട് എടത്വ സ്വദേശിയായ മുരളീ നിലയത്തില്‍ വിപ്‌റോയില്‍ ഐ ടി ഉദ്യോഗസ്ഥരായ ജയേഷ് കുമാറിന്റെയും അനുഗ്രഹീത ഗായിക അനു ചന്ദ്രയുടെയും മകളായ ജാന്‍വി ജയേഷ് നായര്‍. സോളോസോംഗ്, സ്റ്റോറി ടെല്ലിംഗ് മത്സരങ്ങളില്‍ ഒന്നാം സമ്മാനവും, സിനിമാറ്റിക് ഡാന്‍സില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ജാന്‍വി കിഡ്‌സ് വിഭാഗം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. ഇയര്‍ 2 വിദ്യാര്‍ത്ഥിനിയാണ്. വില്‍ഷെയര്‍ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ജാന്‍വി കലാമേളയില്‍ പങ്കെടുത്തത്.


സബ് ജൂനിയര്‍ വിഭാഗം:


ഇവാ മരിയ കുര്യാക്കോസ് & മരിയ രാജു


ഇവാ മരിയ കുര്യാക്കോസ്

എറണാകുളം മൂവാറ്റുപുഴ സ്വദേശിയായ ഡോ.ജോജി കുര്യാക്കോസിന്റേയും ഡോ. ദീപാ ജേക്കബ്ബിന്റെയും ഏകമകളായ ഇവാ മരിയ കുര്യാക്കോസ് നാടോടി നൃത്തം, മോഹിനിയാട്ടം എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും, മോണോ ആക്ടില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സബ് ജൂനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് പങ്കുവച്ചത്. യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയനിലെ ഇ വൈ സി ഒ ഹള്‍ അസോസിയേഷനെ പ്രതിനിധീകരിച്ചാണ് ഇവാ കലാമേളയില്‍ പങ്കെടുത്തത്.

മരിയ രാജു

യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയനിലെ ഇ വൈ സി ഒ ഹള്‍ അസോസിയേഷനിലെ തന്നെ മരിയ രാജുവാണ് സബ് ജൂനിയര്‍ വ്യക്തിഗത വിഭാഗം ചാമ്പ്യന്‍ഷിപ്പ് ഇവയോടൊപ്പം പങ്കുവച്ചത്. മരിയ രാജു മരിയ നാട്യ മയൂരം ബഹുമതിയും നേടിയിരുന്നു.
ജൂനിയര്‍ വിഭാഗം ടോണി അലോഷ്യസ്

തിരുവനന്തപുരം വഴുതക്കാട് സ്വദേശികളും ഐ ടി ഉദ്യോഗസ്ഥരുമായ അലോഷ്യസ് ഗബ്രിയേലിന്റെയും ജിജി അലോഷ്യസിന്റേയും രണ്ടാമത്തെ മകനായ ടോണി അലോഷ്യസ് ജൂനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, പ്രസംഗം (ഇംഗ്ലീഷ് ), എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ടോണി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കലാപ്രതിഭ പട്ടവും ടോണിയാണ് നേടിയത്. ലൂട്ടണ്‍ കേരളൈറ്റ്‌സ് അസോസിയേഷനില്‍ നിന്നുള്ള ടോണി ഐല്‍സ്ബറി ഗ്രാമര്‍ സ്‌കൂളിലെ ജി സി എസ് ഇ വിദ്യാര്‍ത്ഥിയാണ്. പിയാനോ, ഡ്രംസ് എന്നീ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റിലും പ്രാഗത്ഭ്യം തെളിയിച്ച ടോണി കരാട്ടേ ബ്രൗണ്‍ ബെറ്റ് ധാരിയാണ്.

സീനിയര്‍ വിഭാഗം ആനി അലോഷ്യസ്

ടോണി അലോഷ്യസിന്റെ സഹോദരിയാണ് സീനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയ ആനി അലോഷ്യസ്. ഐല്‍സ്ബറി ഗ്രാമര്‍ സ്‌കൂളില്‍ എ ലെവല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആനി. സോളോ സോംഗ്, കീബോര്‍ഡ്, മോഹിനിയാട്ടം എന്നീ മത്സരങ്ങളില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് ആനി സീനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.2020 ലെ യുക്മ കലാമേളയുടെ കലാ തിലകം പദവി കരസ്ഥമാക്കിയതും ആനി തന്നെയാണ്. വെസ്റ്റേണ്‍ മ്യൂസിക്, കര്‍ണാടിക് മ്യൂസിക്, പിയാനോ എന്നീ ഇനങ്ങളിലും മികവ് തെളിയിച്ച ആനി കരാട്ടേ ബ്രൗണ്‍ ബെല്‍റ്റ് ധാരികൂടിയാണ്.

ജെ എം പി സോഫ്റ്റ്‌വെയര്‍ സാങ്കേതിക മികവിന്റെ വിജയം

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന JMP സോഫ്റ്റ്‌വെയര്‍ എന്ന സ്ഥാപനത്തിന്റെ സാങ്കേതിക മികവിന്റെ വിജയം കൂടിയാണ് പതിനൊന്നാമത് യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള. കഴിഞ്ഞ രണ്ട് വര്‍ഷം ഉപയോഗിച്ച് വിജയകരമെന്ന് തെളിയിച്ച ഡിജിറ്റല്‍ കലാമേള സോഫ്റ്റ്‌വെയര്‍, ആവശ്യമായ മാറ്റങ്ങളോടെ പൂര്‍ണ്ണമായി കുറ്റമറ്റ രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞത് 2020 ലെ വെര്‍ച്വല്‍ കലാമേളയുടെ ഒരു വലിയ വിജയ കാരണമായി.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions