അസോസിയേഷന്‍

മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന് നവനേതൃത്വം; രാജി കുര്യന്‍ നയിക്കും

മെയ്ഡ്‌സ്റ്റോണ്‍: കെന്റിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്റെ 2021 ലെ സാരഥികളെ തെരഞ്ഞെടുത്തു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. പ്രസിഡന്റായി രാജി കുര്യന്‍, സെക്രട്ടറിയായി ബിനു ജോര്‍ജ്, ട്രഷററായി രെഞ്ചു വര്‍ഗീസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ഷാജി പി ജെയിംസ്, ബൈജു ഡാനിയേല്‍, ആന്റണി മിലന്‍ സേവ്യര്‍, ലിന്‍സി കുര്യന്‍, സ്‌നേഹ ബേബി എന്നിവരെയും തെരഞ്ഞെടുത്തു.

കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ അതിജീവിച്ച് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് വിജയത്തിലെത്തിച്ച കഴിഞ്ഞ വര്‍ഷത്തെ കമ്മറ്റിയെ പൊതുയോഗം അഭിനന്ദിക്കുകയും പുതിയ കമ്മറ്റിക്ക് ഭാവുകങ്ങള്‍ നേരുകയും ചെയ്തു. മെയ്ഡ്‌സ്റ്റോണ്‍ ആന്‍ഡ് ടണ്‍ബ്രിഡ്ജവെല്‍സ് എന്‍എച്ച്എസ് ചാരിറ്റിയുമായി സഹകരിച്ചു നടത്തിയ 'ഗോ ദി ഡിസ്റ്റന്‍സ്' എന്ന ഫണ്ട് റേസിംഗ് മാരത്തണ്‍ വന്‍ വിജയമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പല ബബിളുകളായി 50 ല്‍ അധികം അംഗങ്ങള്‍ പങ്കെടുത്ത ഈ ഇവന്റിലൂടെ സമാഹരിച്ച തുക മുഴുവനായും എന്‍എച്എസിന് നല്‍കിക്കൊണ്ട് അസോസിയേഷന്‍ തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചിരുന്നു. കൂടാതെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് നടത്തപ്പെട്ട മറ്റുപരിപാടികളും ഈ മഹാമാരിയുടെ നടുവില്‍ ചെറുതല്ലാത്ത ആശ്വാസമാണ് അംഗങ്ങള്‍ക്ക് നല്‍കിയത്.

ജനുവരി 23 ശനിയാഴ്ച നടന്ന ഓണ്‍ലൈന്‍ കമ്മറ്റി മീറ്റിംഗില്‍ വച്ച് എംഎംഎയിലെ യുവജനങ്ങള്‍ക്കായി 'യൂത്ത് ക്ലബ്' ന് രൂപം നല്‍കി. യൂത്ത് ക്ലബ് കോഓര്‍ഡിനേറ്റേഴ്‌സായി ആന്റണി മിലന്‍ സേവ്യറിനെയും സ്‌നേഹ ബേബിയേയും കമ്മറ്റി ചുമതലപ്പെടുത്തി. 'മെന്‍സ് ക്ലബ് ' കോഓര്‍ഡിനേറ്ററായി ഷാജി പി ജെയിംസും വനിതാ വിഭാഗമായ 'മൈത്രി' യുടെ കോഓര്‍ഡിനേറ്ററായി ലിന്‍സി കുര്യനും പ്രവര്‍ത്തിക്കും. എംഎംഎയുടെ ഒരു വര്‍ഷത്തെ ഇവന്റുകളുടെ ചുമതലയുള്ള പ്രോഗ്രാം കോഓര്‍ഡിനേറ്ററായി ബൈജു ഡാനിയേല്‍ നിയമിക്കപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്കും സ്റ്റുഡന്റ്‌സിനും അവശ്യസഹായം എത്തിക്കുവാന്‍ വേണ്ടി 'എംഎംഎ വോളണ്ടിയര്‍ ഗ്രൂപ്പിന് രൂപം കൊടുത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യപരിപാടിയായി 2021 മാര്‍ച്ച് 13 ന് 'മദേഴ്‌സ് ഡേ' ആഘോഷങ്ങള്‍ ഓണ്‍ലൈനില്‍ നടത്തപ്പെടും. 'അന്നേദിവസം അസോസിയേഷനിലെ കുടുംബങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് 'അന്താക്ഷരി' മത്സരവും നടത്തും. കോവിഡ് സാഹചര്യങ്ങളെ അതിജീവിക്കുവാന്‍ ഉതകുന്ന നിരവധി പ്രോഗ്രാമുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിഭാവനം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions