യുകെ മലയാളി സോഷ്യല്‍ വര്‍ക്കേസ് ഫോറത്തിന്റെ (UKMSW Forum) 2021 - 23, കാലഘട്ടത്തിലേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി ജനുവരി മാസം 9-ാം തീയതി നിലവില്‍ വന്നു. പുതിയ പ്രവര്‍ത്തന കമ്മറ്റി യോഗം ചേരുകയും വരുന്ന രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു. പരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 20ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3 മണിക്കു നടക്കും.
യോഗത്തില്‍ സാമൂഹികപ്രവര്‍ത്തകനും അതിലുപരി മനുഷ്യസ്നേഹിയുമായ ഫാ ഡേവിസ് ചിറമ്മേല്‍ മുഖ്യാതിഥിയായി അനുഗ്രഹപ്രഭാഷണം നടത്തും.
തുടര്‍ന്ന്, അടുത്ത രണ്ടു വര്‍ഷത്തേക്ക് നടത്താന്‍ ഉദ്ദേശിക്കുന്ന കര്‍മ്മ പരിപാടികളുടെ ഒരു രൂപരേഖ തയ്യാറാക്കി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ അതിനേക്കുറിച്ചുള്ള തുടര്‍ചര്‍ച്ചകളും നടത്തപ്പെടും. ഇതോടൊപ്പം അംഗങ്ങളുടെ ഒരു ജനറല്‍ ബോഡിമീറ്റിംങ്ങും നടത്താന്‍ ഉദ്ദേശിക്കുന്നു.
ഈ കര്‍മ്മപരിപാടികളുടെ ഉദ്ഘാടന ചടങ്ങിലേക്ക് യുകെയിര്‍ ഉള്ള എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്സിനേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ അംഗങ്ങളുടെ സഹകരണങ്ങളും പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു .
നിലവിലെ സാഹചര്യത്തില്‍ ഉദ്ഘാടന കര്‍മ്മങ്ങള്‍ Zoom മീറ്റിംഗ് വഴിയാണ് നടത്തപ്പെടുക. ഇതുമായി ബന്ധപ്പെട്ട ലിങ്ക് പ്രവര്‍ത്തന കമ്മറ്റി പ്രത്യേകം പ്രസിദ്ധീകരിക്കുന്നതാണ്.
NB:- ഉദ്ഘാടന ചടങ്ങിന് പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ നേതൃത്വം കൊടുക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പി.ആര്‍.ഒ യുമായി ബന്ധപ്പെടുക.
തോമസ് ജോസഫ് - PRO
Ph: 07939492035