അസോസിയേഷന്‍

മെയ്ഡ്‌സ്റ്റോണില്‍ അന്താരാഷ്ട്ര വനിതാ ദിനാചരണവും മദേഴ്‌സ് ഡേ ആഘോഷവും മാര്‍ച്ച് 13 ന്, ആശംസകളുമായി ഹെലന്‍ ഗ്രാന്റ് എം.പി

മെയ്ഡ്‌സ്റ്റോണ്‍: പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ടു കൊണ്ട് സാമൂഹ്യ ബന്ധം ദൃഢപ്പെടുത്തുവാനുള്ള ഉദ്യമങ്ങളുമായി മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍. കോവിഡിന്റെ രണ്ടാം വരവില്‍ ആടിയുലഞ്ഞ കെന്റിന്റെ ഹൃദയഭൂമിയായ മെയ്ഡ്‌സ്റ്റോണില്‍ നിന്നും അതിജീവനത്തിന്റെ പുതുവഴികള്‍ തുറന്നുകൊണ്ട് എംഎംഎ ഈ വര്‍ഷത്തെ തങ്ങളുടെ കര്‍മ്മപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയാണ്. അസോസിയേഷന്റെ വനിതാ വിഭാഗമായ മൈത്രിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം, മദേഴ്‌സ് ഡേ എന്നിവ സംയുക്തമായി ഓണ്‍ലൈനില്‍ സംഘടിപ്പിച്ചുകൊണ്ടാണ് എംഎംഎ വ്യത്യസ്തമാകുന്നത്.

മാര്‍ച്ച് 13 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടത്തുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ യുകെയിലെ പ്രശസ്ത എഴുത്തുകാരിയും കവയിത്രിയുമായ ബീന റോയ് സന്ദേശം നല്‍കും. എംഎംഎ ഈ വര്‍ഷം തുടക്കം കുറിച്ച എംഎംഎ യൂത്ത് ക്‌ളബ്ബിന്റെ ഔദ്യോഗിക ഉദ്ഘടനം യുകെയിലെ പ്രശസ്ത കൊറിയോഗ്രാഫറും ആര്‍ട്ടിസ്റ്റുമായ കലാഭവന്‍ നൈസ് നിര്‍വഹിക്കും.

വനിതാദിനത്തോടനുബന്ധിച്ച് മൈത്രിയുടെ നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികളും മദേഴ്‌സ് ഡേയുടെ ഭാഗമായി യൂത്ത് ക്ലബ് നേതൃത്വം നല്‍കുന്ന കുട്ടികളുടെ വിവിധ പ്രോഗ്രാമുകളും അവതരിപ്പിക്കും. കാലം ഉയര്‍ത്തുന്ന പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിടുക എന്ന സന്ദേശവുമായി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'അന്താക്ഷരി മത്സരം' പുതിയൊരു അനുഭവമായിരിക്കുമെന്ന് എംഎംഎ കമ്മറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

എംഎംഎ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു കൊണ്ടും മാര്‍ച്ച് 13 ലെ ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടും ബഹുമാന്യയായ എംപി ഹെലന്‍ ഗ്രാന്റിന്റെ സന്ദേശം അസോസിയേഷന് ലഭിച്ചതായി പ്രസിഡന്റ് രാജി കുര്യന്‍ അറിയിച്ചു. പ്രതിസന്ധികളുടെ നടുവിലും പ്രതീക്ഷ കൈവിടാതെ അംഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ അസോസിയേഷന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 13 ലെ പരിപാടികള്‍ക്ക് മൈത്രി കോര്‍ഡിനേറ്റര്‍ ലിന്‍സി കുര്യന്‍, യൂത്ത് ക്ലബ് കോര്‍ഡിനെറ്റര്‍മാരായ ആന്റണി സേവ്യര്‍, സ്‌നേഹ ബേബി എന്നിവര്‍ നേതൃത്വം നല്‍കും.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions