വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അയര്‍ലന്റില്‍ കുടിയേറിയ നഴ്സ്മാര്‍ക്കിടയില്‍ പ്രവര്‍ത്തന മികവുകൊണ്ട് ഏറേ ശ്രദ്ധേയമായ സംഘടനയുടെ ദേശീയ നേതൃത്വം , മലയാളികള്‍ക്ക് ഏറെ പരിചിതയായ രാജി മനോജനെ ദേശീയ ട്രഷറര്‍ ആയി തിരത്തെടുത്തു. മുന്‍ ട്രഷറര്‍ സൗമ്യ കുര്യാകോസ് മെറ്റേര്‍ണിറ്റി ലീവില്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ പുതിയ തീരുമാനം. എംഎന്‍ഐയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന രാജി മനോജ് ദേശീയ ഭാരവാഹിത്വത്തിലേക്ക് വരുന്നതില്‍ സംഘടന ഏറെ സംതൃപ്തിയും, പ്രതീക്ഷയും പ്രകടിപ്പിച്ചു.
എംഎന്‍ഐ യുടെ വിവിധ മേഘലകളില്‍ പ്രവര്‍ത്തങ്ങള്‍ക്കായി നേതൃത്വ- പാടവമുള്ള കുടിയേറ്റ- നഴ്സിംഗ് ജീവനക്കാരോട് മുന്നോട്ട് വരുവാന്‍ സംഘടന ആഹ്വാനവും ചെയ്യുന്നു.