കോതമംഗലം താലൂക്കില്‍ കോട്ടപ്പടി വില്ലേജില്‍ കോട്ടയില്‍ പോളിന്റെ മകന്‍ വിപിന്‍ ജീവിതത്തില്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്. ജീവിതത്തില്‍ വലിയ സ്വപ്നങ്ങളുമായി ആണ് വിപിന്‍ ഒരു നേഴ്‌സ് ആകാന്‍ തീരുമാനിക്കുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നെകിലും കഷ്ടപ്പെട്ടു പഠനം പൂര്‍ത്തിയാക്കിയ വിപിന്‍ ജീവിതത്തില്‍ രക്ഷപ്പെടാം എന്ന പ്രതീക്ഷയുമായി ആണ് ലിബിയ എന്ന രാജ്യത്തേക്ക് പോകുന്നത് പക്ഷെ അവിടെയും വിധി വിപിനെതിരായിരുന്നു. ലിബിയയിലെ യുദ്ധം മൂലം അവിടെ നിന്നും തിരികെപോരേണ്ടിവന്നു.
ആറു വയസുള്ള മകളും ഭാര്യയും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം നോക്കിയിരുന്നത് വിപിന്‍ ആയിരുന്നു. ലിബിയയില്‍ നിന്നും തിരിച്ചുപോരേണ്ടി വന്ന വിപിന്‍ നാട്ടില്‍ വന്നു നേഴ്‌സ് ആയി ഏജന്‍സികള്‍ വഴി ജോലിചെയ്തു വരികയായിരുന്നു. കഷ്ടപ്പാടിനിടയിലും നല്ല ഒരു ഭവനം എന്ന സ്വപ്നം കണ്ട വിപിന്‍ എല്ലാ മലയാളികളെയും പോലെ ലോണ്‍ എടുത്തു ഒരു കൊച്ചു വീടും വച്ചു. കഷ്ടപ്പെട്ട് ജീവിതം കരുപ്പിടിപ്പിക്കുന്ന സമയത്താണ് എല്ലാ സ്വപ്നങ്ങളും തകര്‍ത്തുകൊണ്ട് ബ്രെയിന്‍ ട്യൂമര്‍ വിപിനെ കീഴടക്കുന്നത്. ഇപ്പോള്‍ ഈ കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന വിപിന്‍ എന്ത് ചെയ്യുമെന്നറിയാതെ തകര്‍ന്നിരിക്കുയാണ്. അനുദിന ചിലവുകള്‍, വീടിനുവേണ്ടി എടുത്ത ലോണ്‍ അടവ്, ഭീമമായ ചികിത്സ ചിലവുകള്‍ എന്ത് ചെയ്യണമെന്നറിയാതെ ഈ കുടുംബം വലയുകയാണ്. മറ്റുള്ള രോഗികള്‍ക്ക് ഒരു മാലാഖയായി മാറേണ്ടിയിരുന്ന വിപിന്‍ ഇന്ന് മറ്റുള്ളവരുടെ സന്മനസിനുവേണ്ടി കാത്തിരിക്കുകയാണ്. ഇ കുടുംബത്തിന് ഒരു ചെറിയ കൈത്താങ്ങാകുവാന്‍ വോക്കിങ് കാരുണ്യ മുന്നിട്ടിറങ്ങുന്ന. നിങ്ങളാല്‍ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൊണ്ടിലേക്കു ഫെബ്രുവരി 28 ന് മുന്‍പായി നിക്ഷേപിക്കുക.