യുകെയിലെ ചരിത്രമുറങ്ങുന്ന നഗരമായ സ്റ്റീവനേജില്‍ കലയും സംസ്കാരവും സാഹോദര്യവും നെഞ്ചേറ്റി , നന്മയും സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റ്റെ അഭിമാനമായ 'സര്‍ഗ്ഗം'എന്ന സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുന്‍പില്‍ നിന്ന് നയിക്കുവാന്‍ പുതു നേതൃത്വനിര.
വിശാലമായ കാഴ്ചപ്പാടുകളോടെയും വിവിധങ്ങളുമായ പ്രവര്‍ത്തനങ്ങളും മുന്നില്‍ കണ്ടുകൊണ്ട് നല്ല ഒരു വര്‍ഷം മലയാളി സമൂഹത്തിന് സമര്‍പ്പിക്കണകമന്ന ആത്മവിശ്വാസത്തോടെയും ഓരോ അംഗങ്ങളുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടും പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.