അസോസിയേഷന്‍

തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യുകെ) അനുശോചന യോഗം നടത്തി

ലണ്ടന്‍ : ലണ്ടനിലെ പ്രമുഖ വ്യവസായിയും, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രവാസി സംഘടനയുടെ അമരക്കാരനും, പൊതുപ്രവര്‍ത്തകനുമായിരുന്ന തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ഘടകം അനുശോചണം യോഗം ചേര്‍ന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിദ്ധുവുമായിരുന്ന സഹപ്രവര്‍ത്തകന്റെ അകാല നിര്യാണത്തില്‍ ഐഒസി ദേശീയ പ്രസിഡണ്ട് കമല്‍ ദാളിവാല്‍, വൈസ് പ്രസിഡന്റ് ഗുര്‍മിന്ദര്‍ രണ്‍ധവാജി എന്നിവര്‍ അഗാധമായ ദുംഖവും അനുശോചനവും രേഖപ്പെടുത്തി.
യു കെ യിലെ പ്രവാസി കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്നു വരുന്ന കേരള അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടു വരികെയാണ് അദ്ദേഹത്തിന്റെ ആകസ്മിക മരണം സംഭവിച്ചതെന്നും അദ്ദേഹത്തിന്റെ വിയോഗം വലിയ വേദനയും നഷ്ടവുമാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും മലയാളായി സമൂഹത്തിനും ഉണ്ടാക്കിയതെന്നും ഐഒസി നാഷണല്‍ പ്രസിഡണ്ട് സുജു ഡാനിയേല്‍ തന്റെ അനുശോചനത്തില്‍ അനുസ്മരിച്ചു.

നിര്‍ദ്ധനരായ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് ഏതൊക്കെ രീതിയില്‍ സഹായമരുളാമെന്ന് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സജീവമായ അഭിപ്രായം രേഖപ്പെടുത്തുകയും, മറ്റുള്ളവര്‍ക്ക് പ്രചോദനകരമായ സന്ദേശം നല്‍കുകയും, തന്റെ വിഹിതം തല്‍ക്ഷണം തന്നെ ഓഫര്‍ ചെയ്യുകയും ചെയ്ത മലയാളികളുടെ ഹരിയേട്ടന്റ് പെട്ടെന്നുള്ള നിര്യാണം വിശ്വസിക്കാനാവുന്നില്ലെന്നും ഏറെ ഞെട്ടലോടെയാണ് വര്‍ത്തകേട്ടതെന്നും ഐഒസി ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ രാജേഷ് പാട്ടീല്‍ പറഞ്ഞു.

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അശ്വതി നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ ഐഒസി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അപ്പച്ചന്‍ കണ്ണഞ്ചിറ മുഖ്യ സന്ദേശം നല്‍കി. മലയാളികളുടെ കരുതലും തുണയും വലിയ സാമൂഹ്യ പ്രതിബദ്ധതയും ഉണ്ടായിരുന്ന മഹത് വ്യക്തിത്വം ആണ് മണ്മറഞ്ഞതെന്ന് അപ്പച്ചന്‍ അഭിപ്രായപ്പെട്ടു.

ബോബിന്‍ ഫിലിഫ്, ഇന്‍സണ്‍ ജോസ്, സൂരജ് കൃഷ്ണന്‍, അജിത്, അനില്‍, വിഷ്ണു,സന്തോഷ് ബെഞ്ചമിന്‍,സണ്ണി മത്തായി,ബിബിന്‍, ജബിറ്റി, ജോസഫ്കുട്ടി ചാക്കോ,ഹിഷാം ഇര്‍ഷാദ്, അജ്മല്‍ തുടങ്ങിയ നിരവധി ഐഒസി പ്രവര്‍ത്തകര്‍ തങ്ങളുടെ വ്യക്തിപരമായ ബന്ധങ്ങളും വിഷമവും അനുശോചന സന്ദേശങ്ങളില്‍ പങ്കിട്ടു.

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions