ലിവര്‍പൂള്‍ മലയാളിസമൂഹത്തില്‍ 2001 ല്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( ലിമയുടെ )കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ടു ഒരു സുവനീര്‍ പ്രകാശനം ചെയ്യുന്നു. കഴിഞ്ഞ 20 വര്‍ഷത്തെ ലിമയുടെ കല ,സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രവര്‍ത്തനം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ പുതിയ ഊര്‍ജം പകരാന്‍ ഉതകിയിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളുടെ ഒരു നേര്‍ക്കാഴ്ചയായി ഈ സുവനീര്‍ മാറും.
സുവനീര്‍ പ്രകാശനം ചെയ്യുന്നതിനുവേണ്ടി രണ്ടു കമ്മറ്റികളാണ് തിരഞ്ഞെടുത്തിരിക്കുന്നത് സുവനീറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കണ്ടെത്തുന്നതിനു വേണ്ടി മാത്യു അലക്‌സാണ്ടര്‍ നേതൃത്വം കൊടുക്കുന്ന കമ്മറ്റിയും സാഹിത്യപരമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനുവേണ്ടി ബിജു ജോര്‍ജ് ചിഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന കമ്മറ്റിയും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഈ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചുകൊണ്ടു ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് സെക്രെട്ടറി സോജന്‍ തോമസ് ട്രഷര്‍ ജോസ് മാത്യു എന്നിവര്‍ പ്രവര്‍ത്തിക്കുന്നു .
സുവനീയറില്‍ പ്രസിദ്ധികരിക്കാനുള്ള മലയാളം, ഇംഗ്‌ളീഷ് ലേഖനങ്ങള്‍ ,കവിതകള്‍ കഥകള്‍ മുതലായ കലാസൃഷ്ടികള്‍ താഴെ കൊടുത്തിരിക്കുന്ന ഇമെയില്‍ ഐ ഡി യില്‍ ജൂണ്‍ 30 നു മുന്‍പ് അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .ലിമയുടെ സുവനീര്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെ കല സാംസ്‌ക്കാരിക തികവ് വിളിച്ചറിയിക്കുന്നയിരിക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.