ലണ്ടന്‍: തെക്കുംമുറി ഹരിദാസിന് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം. ഒഐസിസി യുകെയുടെയും യുഡിഎഫിന്റെയും ആഭിമുഖ്യത്തില്‍ നടന്ന അനുശോചന ചടങ്ങില്‍ കേരള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കളും, യുകെയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാ പ്രതിഭകള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ അനുശോചന സന്ദേശം അറിയിച്ചു,
ലണ്ടനിലെ ഹോട്ടല്‍വ്യവസായ മേഘലയിലെ പ്രമുഖനും, മുന്‍ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്ധ്യോഗസ്ഥനും, ലോക കേരള സഭാപ്രസീഡിയവും, ഒഐസിസി യുകെയുടെ അദ്ധ്യക്ഷനും, ലണ്ടനിലെ ഗുരുവായുരപ്പ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനും വിവിധ കലാ സാംസ്‌കാരിക രംഗങ്ങളിലെ അംഗവും മലയാളികളുടെ സഹായിയുമായിരുന്ന തെക്കുംമുറി ഹരിദാസിന്റെ ദേഹവിയോഗത്തില്‍ നൂറുകണക്കിന് ആളുകള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
അനുശോചന യോഗത്തില്‍ കേരളത്തില്‍ നിന്നും, മുന്‍ മന്ത്രി കെ സി , ജോസഫ് MLA, ചാണ്ടി ഉമ്മന്‍, വി ടി , ബല്‍റാം,ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡല്‍ഹി ജനറല്‍ സെക്രട്ടറി ജയരാജ്, നജീബ് കാന്തപുരം, ഒഐസിസി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിമാരായ മഹാദേവന്‍ ,ജോപ്പച്ചന്‍ തെക്കേക്കുറ്റ്,ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി ജിന്‍സണ്‍ വര്‍ഗ്ഗീസ്, IOC u K വൈസ് പ്രസിഡന്റ് ഗുര്‍മിന്ദര്‍സിംങ്ങ്, ശേഖര്‍ (തമിഴ്‌നാട് ) വിജയകുമാര്‍, ബാര്‍ബറ വിജയകുമാര്‍, മുരളി വിദ്യാധരന്‍ (SNGM of UK) പ്രഭാകര്‍ കാസാ, സച്ചിദാനന്ദന്‍ പിള്ള അടക്കം നിരവധി ആളുകള്‍ അനുശോചനം രേഖപ്പെടുത്തി.
യുകെയിലെ സൗത്ത് ഹാള്‍ MP വീരേന്ദ്ര ശര്‍മ്മ, ഡപ്പൂട്ടി മേയര്‍ സുനില്‍ ചോപ്ര, Ex മേയറന്‍മാരായ, ഫിലിപ്പ്ഏബ്രഹാം ,മഞ്ചു ഷാഹുല്‍ ഹമീദ്, ടോം ആതിത്യ, മുന്‍കൗണ്‍സിലര്‍ ജോസ് അലക്‌സാണ്ടര്‍, ആനന്ദ് TV യുടെ MD, ശ്രീകുമാര്‍ നിരവധി കലാകാരന്‍മാരും, ഒഐസിസി യുകെ നേതാക്കളായ, ജോയിസ് ജയിംസ്, അള്‍സ ഹാര്‍അലി, സുജുഡാനിയേല്‍, വിനോദ് ചന്ദ്രന്‍ , Dr, ജോഷി, നോയിച്ചന്‍, ബിപിന്‍കുഴിവേലില്‍,മകേഷ് മിച്ചാം, സോണി ചാക്കോ, സുനില്‍ രവീന്ദന്‍, ബിനോയ് ഫിലിപ്പ്, സന്തോഷ് ബഞ്ചമന്‍, ബിജു ഗോപിനാഥ്, സണ്ണി ലൂക്കോസ്, സാജു, ഐഷാലോറ, ജന്‍സണ്‍, പുഷ്പരാജ്, അഷറഫ്, സുനുദത്ത്, ജവഹര്‍ലാല്‍ ,ബേബിക്കുട്ടി ജോര്‍ജ്, റോണി, , വില്‍സണ്‍, സുനില്‍, മാത്യു, ജമാല്‍, ഷാജിമോന്‍,തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.