കൂലിപ്പണിക്കിടയില്‍ കാലില്‍ കല്ലുവീണുണ്ടായ അപകടംമൂലം കാലുമുറിച്ചു കളയേണ്ടിവന്ന പത്തനംതിട്ട സ്വദേശി റെജി മഠത്തിലിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ചാരിറ്റി ഞായറാഴ്ച വൈകുന്നേരം അവസാനിച്ചപ്പോള്‍ ലഭിച്ചത് 3845 പൗണ്ട് . പണം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിച്ചു റെജിക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു. ഇനി റെജിക്ക് കൃത്രിമ കാലുവച്ചു പുറത്തിറങ്ങി ആകാശവും ഭൂമിയും ദര്‍ശിക്കാം രോഗിയായ മകന്റെ ചികിത്സയും നടത്താന്‍ കഴിയും.
റെജിയുടെ വേദനാജനകമായ ജീവിതവസ്ഥ അറിയിച്ചത് ലിവര്‍പൂളില്‍ താമസിക്കുന്ന റെജിയുടെ സഹപാഠിയായ ഹരികുമാര്‍ ഗോപാലനാണ് ഹരിക്കും തന്റെ സതീര്‍ത്ഥനെ സഹായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം . കൊറോണയുടെ മാരകമായ പിടിയില്‍ അമര്‍ന്നിരിക്കുന്ന വളരെ കഷ്ടകാരമായ ഈ കാലത്തും യു കെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും നല്ല ഒരു തുക ലഭിച്ചത് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ്.