ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ മാര്‍ച്ച് 2 ,4 , തീയതികളില്‍ ലിന്‍സ് ഐനാട്ടു നടത്തിയ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ വളരെ ശ്രദ്ധേയമായിരുന്നു . വളര്‍ന്നു വരുന്ന തലമുറയ്ക്ക് പഠനവിഷയങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു ഉപകരിക്കുന്ന അറിവുകള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു ക്ലാസുകള്‍ , ഇതിനെ തുടര്‍ന്ന് ക്ലാസ് ശ്രവിച്ച മാതാപിതാക്കളുടെ ആവശ്യപ്രകാരം A ലെവല്‍ ക്ലാസുകളിലേക്ക് വിഷയം തിരഞ്ഞെടുക്കുന്നതിന് സഹായകരമാകുന്ന അറിവുകള്‍ ലഭിക്കുന്ന ഒരു ക്ലാസ് നടത്താന്‍ ലിമ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.
ഇതിന്റെ ഭാഗമായി ഏപ്രില്‍ 10 നു വൈകുന്നേരം 7 മണിക്കു ആരംഭിക്കുന്ന ക്ലാസിനു നേതൃത്വം കൊടുക്കുന്നത് മാഞ്ചെസ്റ്റെര്‍ ട്യുര്‍ടോണ്‍ ഹൈസ്‌കൂള്‍ അദ്യാപിക ഷേറി ബേബിയാണ് .
സാധിക്കുന്ന എല്ലാ മാതാപിതാക്കളും കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു .
വിവരങ്ങള്‍ അറിയുന്നതിന് ലിമ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫ് 07788254892, സെക്രട്ടറി സോജന്‍ തോമസ് എന്നിവരുമായി ബന്ധപ്പെടുക ഫോണ്‍ 07736352874 ക്ലാസ്സില്‍ സംബന്ധിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
https://us02web.zoom.us/.../tZMude...