ബിസിനസ്‌

രൂപയ്ക്കും ഡോളറിനുമെതിരെ പൗണ്ട് മികച്ച നിലയില്‍; പ്രവാസികള്‍ക്ക് നേട്ടം

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതായി കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ കരുത്തും സ്ഥിരതയുമായി പൗണ്ട്. പ്രധാന കറന്‍സികള്‍ക്കെല്ലാം എതിരെ പൗണ്ട് മികച്ച നിലയിലാണ്. രൂപക്കെതിരെ പൗണ്ട് മൂന്നക്കത്തില്‍ സ്ഥിരത കൈവരിച്ചിരിക്കുകയാണ്. 103.15 ആണ് ഇന്നത്തെ നില. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ആദ്യമായി പൗണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നക്കം കടന്നിരുന്നു. പിന്നീട് മൂന്നക്കത്തില്‍ തന്നെ തുടരുകയാണ്. യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ്. യുകെ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പലരും നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കടംവാങ്ങിയും ലോണെടുത്തും ഇപ്പോള്‍ നാട്ടിലേക്ക് പണമയക്കാനുള്ള തത്രപ്പാടിലാണ് പ്രവാസികള്‍.യൂറോയ്‌ക്കെതിരെ പൗണ്ട് നില 1.15 ആണ്. പൗണ്ട് ഡോളറിനെതിരെ 1.38 ന് മുകളിലേക്ക് ഉയര്‍ന്നു.

അതേസമയം, രൂപയുടെ തകര്‍ച്ച, യുകെയില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു തിരിച്ചടിയാണ്. ലോണെടുത്ത പണം ഫീസടയ്ക്കുന്നതിനും യുകെയിലെ ജീവിതച്ചിലവുകള്‍ക്കും തികയാതെ വരുമെന്നതാണ് കാരണം.

കോവിഡിന്റെ രണ്ടാം തരംഗത്തിനെതിരെ വാക്‌സിനും കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉപയോഗിച്ചുള്ള യുകെ സര്‍ക്കാരിന്റെ പോരാട്ടമാണ് പൗണ്ടിന് കൂടുതല്‍ വിപണിമൂല്യം നേടിക്കൊടുത്തത്. വാക്‌സിന്‍ വിതരണം വിജയമായതോടെ ഏപ്രിലോടെ യുകെ കോവിഡില്‍ നിന്നും മുക്തി നേടിത്തുടങ്ങുമെന്നും അടുത്തവര്‍ഷത്തോടെ യുകെ സാമ്പത്തിക മേഖല ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നു. പൗണ്ടിന്റെ കുതിപ്പ് യുകെ ഓഹരി വിപണികള്‍ക്കും നേട്ടമായി. .

ബ്രക്‌സിറ്റ് ഫലം വന്ന 2016 ജൂണ്‍ 23നു ശേഷം ശേഷം പൗണ്ട് 25 ശതമാനത്തോളം ആണ് ഇടിഞ്ഞത്. പൗണ്ടിന്റെ മൂല്യം 79 രൂപ വരെയെത്തിയിരുന്നു. 78 പോലും കിട്ടിയിരുന്നില്ല. ഒരു പൗണ്ടിന് 25 രൂപയിലേറെ നഷ്ടമാണ് അന്ന് യുകെയിലെ ഇന്ത്യന്‍ സമൂഹത്തിനുണ്ടായത്. 104 -105 രൂപ ലഭിച്ചിരുന്ന സ്ഥാനത്തായിരുന്നു അത്. എന്നാല്‍ ബ്രക്‌സിറ്റ്‌ മൂലമുണ്ടായ ഇടിവ് നാല് വര്‍ഷത്തിന് ശേഷം പരിഹരിക്കപ്പെടുകയാണ്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions