അസോസിയേഷന്‍

കോവിഡ് പ്രതിസന്ധിയില്‍ കേരളത്തെ ഒരു കൈ തുണക്കാന്‍ യുക്മ സഹായം തേടുന്നു

സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞുകൊണ്ട് കോവിഡ് താണ്ഡവമാടുമ്പോള്‍, കേഴുന്ന കേരളത്തെ ചേര്‍ത്ത്പിടിക്കാന്‍ യു കെ മലയാളികളുടെ കാരുണ്യത്തിനായുള്ള അഭ്യര്‍ത്ഥനയുമായി യുക്മ മുന്നോട്ടു വരികയാണ്. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന്‍ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസ്സോസിയേഷന്‍സ് യുക്മ, പിറന്ന നാടിനോട് കടമ മറക്കാത്തവരാണ് പ്രവാസികള്‍ എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.

യുക്മയുടെ ജീവകാരുണ്യ വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ കോവിഡ് അതിജീവനത്തിനായുള്ള തുക സമാഹരിക്കുന്നത്. പ്രധാനമായും യു കെ മലയാളികളുടെ കരുതലും ഔദാര്യവുമാണ് യുക്മ ലക്ഷ്യം വക്കുന്നത്. ഇതിലേക്കായി സംഭാവന ചെയ്യപ്പെടുന്ന തുകയുടെ ഇരുപത്തഞ്ച് ശതമാനം 'ഗിഫ്റ്റ് ടാക്‌സ്' ഇനത്തില്‍ സര്‍ക്കാരില്‍നിന്നും അധികമായി ലഭിക്കുവാന്‍ അവസരം ഉള്ളതിനാല്‍ വിര്‍ജിന്‍ മണി 'ജസ്റ്റ് ഗിവിങ്' സംവിധാനത്തിലൂടെയാണ് ധനസമാഹരണം നടത്തുന്നത്.

നമ്മുടെ കുടുംബാംഗങ്ങള്‍, സഹൃത്തുക്കള്‍ എന്നിങ്ങനെ നിരവധി പേര്‍ കോവിഡിന്റെ മാരകതാണ്ഡവത്തില്‍ രോഗബാധിതരാവുകയും കുറെയേറെപ്പേര്‍ നമ്മെ എന്നന്നേക്കുമായി വിട്ടു പോകുകയും ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ സങ്കല്‍പത്തിനുമപ്പുറമുള്ള ഒരു അവസ്ഥയില്‍ നമ്മുടെ ജന്മനാടിനെ ചേര്‍ത്തു പിടിക്കുവാന്‍ ഇപ്പോള്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ പിന്നീടെപ്പോള്‍?

നാട്ടില്‍ രോഗികളായിരിക്കുന്നവര്‍ക്ക് മരുന്ന്, ഓക്‌സിജന്‍, ആശുപത്രി സൗകര്യങ്ങള്‍, ഭക്ഷണം തുടങ്ങി വിവിധ മേഖലകളില്‍ സര്‍ക്കാരിന് പിന്തുണയേകാന്‍ ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിത്യാസമില്ലാതെ ഒന്നായി പ്രവര്‍ത്തിച്ച് ഈ പ്രതിസന്ധി മറികടക്കുവാന്‍ എല്ലാ യുകെ മലയാളി സുഹൃത്തുക്കളോടും യുക്മ ദേശീയ സമിതിക്കു വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:


ഷാജി തോമസ് 07737736549

ടിറ്റോ തോമസ് 07723956930

വര്‍ഗീസ് ഡാനിയേല്‍ 07882712049

ബൈജു തോമസ് 07825642000

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions