യു കെ മലയാളി സോഷ്യല്‍ ഫോറത്തിന്റെ മുഖ്യലക്ഷ്യം യുകെയില്‍ ഉള്ള മലയാളി സോഷ്യല്‍ വര്‍ക്കേഴ്സ്സിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നുള്ളതാണ്. അതിന്റെ ഭാഗമായി നടത്തപ്പെടുന്ന അടുത്ത ഘട്ടം സെമിനാര്‍ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് തുടങ്ങുന്നതായിരിക്കും. ഓണ്‍ലൈന്‍വഴി നടത്തപ്പെടുന്ന ഈ സെമിനാറില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് ഇപ്പോള്‍ യുകെയില്‍ സോഷ്യല്‍ വര്‍ക്ക് ജോലിക്ക് വേണ്ടി ശ്രമിക്കുന്നവര്‍ക്കും അതുപോലെ യുകെയിലെ സോഷ്യല്‍ വര്‍ക്കില്‍ രജിസ്ട്രേഷനു വേണ്ടി ശ്രമിക്കുന്നവര്‍ക്കും വേണ്ടിയാണ്.
അന്നേദിവസം രണ്ട് സെമിനാറുകള്‍ ആണ് സംഘടിപ്പിക്കുന്നത്. ആദ്യത്തെ ക്ലാസ്സ് നയിക്കുന്നത് ടോമി സെബാസ്റ്റ്യനാണ്. ഇപ്പോള്‍ ല്യൂട്ടന്‍ കൗണ്‍സിലില്‍ ചില്‍ഡ്രന്‍സ് ടീമില്‍ മാനേജറായി ജോലി ചെയ്യുന്ന ടോമി യുകെയിലെ സോഷ്യല്‍ വര്‍ക്ക് നിയമങ്ങളെ കുറിച്ച് ക്ലാസ്സ് എടുക്കുന്നത് ആയിരിക്കും. അതിനുശേഷം സൗത്തെന്‍ഡ് കൗണ്‍സില്‍ ചില്‍ഡ്രന്‍സ് ടീം മാനേജര്‍ ആയി ജോലി ചെയ്യുന്ന ബിനീഷ് കാപ്പന്‍ Looked After Children Process in the UK എന്ന വിഷയത്തില്‍ ക്ലാസ് നയിക്കുന്നതാണ്. സെമിനാറില്‍ സംബന്ധിക്കുന്ന വര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്.
സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന ഓണ്‍ലൈന്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.