വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്ഫോമിലൂടെ ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ആറുമണിക്ക് 'കലാസന്ധ്യ ' നടത്തുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ലണ്ടന്‍ റീജിയനില്‍ നിന്നും ഷാഫി ഷംഷുദിന്‍ ടീം നേതൃത്തം കൊടുക്കുന്ന കലാസന്ധ്യയില്‍ വിവിധ റീജിയനില്‍ നിന്നുള്ള കലാപരിപാടികള്‍ അവ രിപ്പിക്കുന്നതാണ്. ഈ കലാസന്ധ്യയിലേക്ക് പ്രസിഡന്റ് സൈബിന്‍ പാലാട്ടി ഏവരെയും സ്വാഗതം ചെയ്തു.
കഴിഞ്ഞ മാസം സൗത്ത് ലണ്ടന്‍ മോഡസ്‌ലി ഹോസ്പിറ്റലില്‍ സേവനം ചെയ്യുന്ന ഡോ :ഗ്രേഷ്യസ് സൈമണ്‍ നയിച്ച "മെമ്മറി ഇമ്പ്രൂവ്മെന്റ് " സെമിനാര്‍ വന്‍ വിജയമാക്കിയ ഏവര്‍ക്കും ഡബ്ലിയുഎംസി പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് സൂം മീറ്റിംഗ് കോ ഓര്‍ഡിനേറ്റ് ചെയ്യുകയും, ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലെന്‍ നന്ദി പറയുകയും ചെയ്‌തു.
2020 ജൂണ്‍ 8ന് ആരംഭിച്ച യുകെ പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്റെ പരിധിയില്‍ വരുന്നു. കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ യുകെ മലയാളികളില്‍ സാംസ്‌കാരിക ഉണര്‍വുണ്ടാക്കാന്‍ സാധിച്ചു എന്നത് അഭിമാനാര്‍ഹമാണ്. ഈ പ്രസ്ഥാനത്തില്‍ പങ്കാളികള്‍ ആകാനും, കൂടുതല്‍ അറിയാന്‍ www.wmcuk.org or
ഭാരവാഹികളുമായി ബന്ധപ്പെടുക.
ചെയര്‍മാന്‍ ഡോ :ജിമ്മി ലോനപ്പന്‍ മൊയ്‌ലാന്‍ - 07470605755.
പ്രസിഡന്റ് സൈബിന്‍ പാലാട്ടി -07411615189.
ജനറല്‍ സെക്രട്ടറി ജിമ്മി ഡേവിഡ് -07886308162.
"കലാസന്ധ്യ "യില്‍ പങ്കെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://us02web.zoom.us/j/88074396717?pwd=NnBpRnNZQUJjYlR4OExVQmhkcmdFQT09
Meeting ID: 880 7439 6717
Passcode: 673850