കോട്ടയം: കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളെ തരണം ചെയ്ത് വിദ്യാഭ്യാസം ഏറ്റവും മികവുറ്റതാക്കി മാറ്റാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന കര്‍മപദ്ധതികളുമായി പൂഞ്ഞാര്‍ മണിയംകുന്ന് സെന്റ്. ജോസഫ് സ്കൂള്‍. സ്കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും 'സഹവിദ്യ' എന്ന പ്രോഗ്രാമിലൂടെ ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാര്യക്ഷമമായും ക്രിയാത്മകമായും കൈകാര്യം ചെയ്യാനുള്ള പരിശീലനമാണ് നല്കുന്നത്.
കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ അഭയദേവ്. എസ്, റിട്ട. എച്ച് എം റെജിമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ നയിക്കുന്ന ക്ലാസിലൂടെ സ്കൂളിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഏറ്റവും മികച്ചതായി മാറുമെന്ന് ഹെഡ്മിസ്ട്രസ് സി.സൗമ്യ അറിയിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ശരിയായ രീതിയില്‍ കുട്ടികളില്‍ എത്തിക്കാന്‍ സ്‌കൂളുകളില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് വളരെ അനിവാര്യമാണെന്ന് സി.സൗമ്യ പറഞ്ഞു.