മണിയംകുന്ന് : സെന്റ് ജോസഫ് യു. പി. സ്കൂളില്‍ "വീട്ടുവിദ്യ 2021- ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പേരന്റിങ് വെല്ലുവിളികള്‍ " എന്ന പേരില്‍ മാതാപിതാക്കള്‍ക്കായി കരുതലിന്റെ കരമൊരുക്കുന്നു. കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം സ്കൂള്‍ അധ്യയനം ഓണ്‍ലൈന്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ പഠനം ഫലപ്രദവും സുരക്ഷിതവും ആഹ്ലാദകരവുമാക്കാന്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഈ മാസം 16, 17 തീയതികളിലായി വെബിനാര്‍ സംഘടിപ്പിക്കുന്നു.
വീടുതന്നെ വിദ്യാലയം, മാതാപിതാക്കള്‍ തന്നെ അധ്യാപകര്‍ എന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മാതാപിതാക്കളുടെ മാറിയ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പ്രശസ്ത മനഃശാസ്ത്രജ്ഞയും സാമൂഹ്യ സേവന മേഖലകളില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുമുള്ള ഡോ.രമ്യ എലിസബത്ത് കുര്യന്‍ ക്ലാസ് നയിക്കുന്നു.
വെബിനാറിന് സ്‌കൂള്‍ മാനേജര്‍ ഫാ. സിറിയക്ക് കൊച്ചുകൈപെട്ടിയില്‍ അധ്യക്ഷത വഹിക്കും. പിടിഎ പ്രസിഡന്റ് ജോയ് ഫിലിപ്പ് ആശംസകള്‍ അര്‍പ്പിക്കും. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സൗമ്യ എഫ്സിസി നേതൃത്വം വഹിക്കും.