ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഓണം ചാരിറ്റിക്ക് 2095 ( Rs 211176) പൗണ്ട് ലഭിച്ചു. പണം അടുത്ത ദിവസം തന്നെ കൈമാറും. പണം നല്‍കിയ എല്ലാവര്‍ക്കും ബാങ്കിന്റെ ഫുള്‍ സ്റ്റെമെന്റ്‌റ് അയച്ചിട്ടുണ്ട് കിട്ടാത്തവര്‍ സെക്രെട്ടറി ടോം ജോസ് തടിയംപാടുമായി ബന്ധപ്പെടണമെന്ന് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
മുരിക്കാശ്ശേരിയിലെയും ,രാമപുരത്തെയും രണ്ടു പെണ്‍കുട്ടികള്‍ക്കു അവരുടെ രോഗികളായ മാതാപിതാക്കള്‍ക്കു മഴനനയാതെ തലചായ്ക്കാന്‍ ഒരു വീട് നിര്‍മിക്കുന്നതിനു സഹായിക്കുന്നതിനു വേണ്ടിയാണ് ഓണം ചാരിറ്റി നടത്തിയത്. കിട്ടിയ പണം രണ്ടായി വീതിച്ചു നല്‍കും.