അസോസിയേഷന്‍

ലീഡ്‌സ് മലയാളി അസോസിയേഷന്റെ കലാവിരുന്ന് ഒക്ടോബര്‍ ഒമ്പതിന്

യോര്‍ക്ക്‌ഷെയറിലെ പ്രമുഖ അസോസിയേഷനില്‍ ഒന്നായ ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ) സംഘടിപ്പിക്കുന്ന കലാവിരുന്ന് ഒക്ടോബര്‍ ഒപതാം തീയതി ആംഗ്ലേസ് ക്ലബ്ബില്‍ വെച്ച് രാവിലെ 10 മണിക്ക് ലിമ പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ ഉദ്ഘാടനം ചെയ്യും. അഞ്ചു മണി വരെയാണ് കലാപരിപാടികള്‍ നടത്തപ്പെടുക.

കോവിഡ് മഹാമാരിയുടെ ഗവണ്‍മെന്റിന്റെ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടത് ആയതുകൊണ്ടും മെമ്പേഴ്‌സ് എന്റെ അംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്തും കഴിഞ്ഞ വര്‍ഷങ്ങളില്‍ ലിമയുടെ പൊതുപരിപാടികള്‍ നടത്തുവാന്‍ കഴിഞ്ഞിരുന്നില്ല.

ലിമയില്‍ പുതിയതായി അംഗത്വമെടുത്തവര്‍ക്ക് ലീഡ്‌സിലുള്ള മലയാളി സമൂഹവുമായി ഒരുമിച്ചുകൂടി കുറച്ചുസമയം സന്തോഷപൂര്‍വ്വം ചെലവഴിക്കാനുള്ള ഒരു വേദിയായിട്ടാണ് ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്.

അതിമനോഹരമായ കലാപരിപാടികള്‍ കൊണ്ട് നിറഞ്ഞ ഒരു കലാ വിരുന്നാണ് ലിമ ഒരുക്കിയിരിക്കുന്നത്. ലീഡ്‌സിലെ എല്ലാ മലയാളികളും വളരെ ആവേശത്തോടെയാണ് ഈ കലാ വിരുന്ന് ആസ്വദിക്കുവാന്‍ ഒരുങ്ങുന്നത്. ഇത്തരം കൂട്ടായ്മ നമ്മുടെ സമൂഹത്തിലെ സൗഹൃദത്തിന്റെയും ഒരുമയുടെയും ആഴം കൂട്ടുവാന്‍ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു.

വിവിധതരത്തിലുള്ള കലാപരിപാടികളും, ഫാമിലി ഫണ്‍ ഗെയിംസും, ഉച്ചഭക്ഷണവും കലാ വിരുന്നിന്റെ ആകര്‍ഷണമാണ്. ജേക്കബ് കുയിലാടന്‍ സംവിധാനംചെയ്യുന്ന അമ്മയ്‌ക്കൊരു താരാട്ട് എന്ന നാടകം കലാവിരുന്നില്‍ പ്രത്യേക ആകര്‍ഷണമായിരിക്കും. അന്നേ ദിവസം ജിസിഎസ്ഇ, എ ലെവല്‍ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ലിമ ആദരിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഓണത്തിന് അത്തപ്പൂക്കളം, ഓണ സംബന്ധമായ ഫോട്ടോ മത്സരത്തിലും വിജയിച്ചവര്‍ക്ക് തറവാട് റസ്റ്റോറന്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന സമ്മാനങ്ങളും തദവസരത്തില്‍ നല്‍കുന്നതാണ്. ലീഡ്‌സിലുള്ള എല്ലാ മലയാളികളെയും ലിമയുടെ കലാവിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ജെ കുയിലാടന്‍ 07828547700

ബെന്നി വെന്‍ങ്ങാച്ചേരില്‍ 07515364053

റെജി ജയന്‍ 07916494645

ജിത വിജി 07799943036

  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  • ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യന്‍ ഹൈകമ്മിഷന് ഹര്‍ജി സമര്‍പ്പിച്ച് ഐഒസി (യു കെ) - കേരള ചാപ്റ്റര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions