അസോസിയേഷന്‍

നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം

യുകെയിലെ ആദ്യകാല മലയാളി അസ്സോസിയേഷനുകളില്‍ ഒന്നും അംഗസംഖ്യകൊണ്ട് മുനിരയിലുള്ളതുമായ നോട്ടിങ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതിയ യുവ നേതൃത്വം. കോവിഡ് മൂലം പ്രതിസന്ധിയിലായിരുന്ന നോട്ടിങ്ഹാം മലയാളികളില്‍ ആവേശത്തിന്റെ പുത്തനുര്‍വ്വു സമ്മാനിച്ചുകൊണ്ട് നോട്ടിങ്ഹാം മലയാളികളുടെ ഐക്യത്തിന്റെ പ്രതീകമായ NMCA പുതിയ ഒരു നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ യുക്മ ടൂറിസം ക്ലബ് ചെയര്‍മാനായ ഡിക്‌സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ 21 അംഗ കമ്മിറ്റി കഴിഞ്ഞയാഴ്ച ചുമതലയേറ്റു. NMCA യുടെ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയിട്ടുള്ള ഡിക്‌സ്, മുന്‍ യുക്മ ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്രസിഡന്റും ആണ്. നിലവിലെ സാഹചര്യത്തില്‍ മലയാളി കൂട്ടായ്മയുടെ പ്രസക്തി വലുതാണെന്നും പ്രതിസന്ധി ഘട്ടങ്ങളുല്‍ താങ്ങും തണലുമായി NMCA മെമ്പര്മാര്‌ക്കൊപ്പമുണ്ടാകുമെന്നും പുതിയ കമ്മിറ്റി ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.


കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒരു മഹാമാരി കാലഘട്ടത്തിനു ശേഷം വരുന്ന ഒരു പുതിയ നേതൃത്വം എന്ന നിലക്ക് ഈ ഒരു വര്ഷം നോട്ടിങ്ഹാം മലയാളികളുടെ മനസ്സിനുണര്‍വ്വു ലഭിക്കുന്ന പുതിയ ആശയങ്ങളും പ്രവര്‍ത്തനങ്ങളും തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നു കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ രണ്ടു ദശബ്ദക്കാലമായി നോട്ടിങ്ഹാമിലെക്കു കുടിയേറിപ്പാര്‍ത്ത നൂറുകണക്കിന് മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ടു പോകുന്ന NMCAക്കു കീഴില്‍ നോട്ടിങ്ഹാം മലയാളികള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ട്.

സെപ്തംബര് 4നു ചേര്‍ന്ന ജനറല്‍ ബോഡിയില്‍ പ്രസിഡന്റായി ഡിക്‌സ് ജോര്‍ജിനെയും ജനറല്‍ സെക്രട്ടറി ആയി അഡ്വ. ജോബി പുതുക്കുളങ്ങരയെയും തിരഞ്ഞെടുത്തു. പിന്നീട് ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ ട്രെഷറര്‍ ആയി മിഥു ജെയിംസിനെയും, വൈസ് പ്രസിഡന്റായി ദീപ ദാസിനെയും, ജോയിന്റ് സെക്രട്ടറി ആയി ജയകൃഷ്ണന്‍ നായരെയും, ജോയിന്റ് ട്രഷറര്‍ ആയി കുരുവിള തോമസിനെയും തിരഞ്ഞെടുത്തു. താഴെ പറയുന്നവരെ വിവിധ ഭാരവാഹികളായും യോഗം തിരഞ്ഞെടുത്തു.

ബെന്നി ജോസഫ് PRO, ബിജോയ് വര്ഗീസ് സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ കണ്‍വീനര്‍ , അശ്വിന്‍ ജോസ് യൂത്ത് കണ്‍വീനര്‍, അനിത മധു ഡാന്‍സ് കോര്‍ഡിനേറ്റര്‍, ജോമോന്‍ ജോസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, അഭിലാഷ് തോമസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ജോസഫ് മുളങ്കുഴി പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ബേബി കുര്യാക്കോസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ടോംസ് ഡാനിയേല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍, അരുണ്‍ ജോസ് മാന്‍സ്ഫീല്‍ഡ് ഏരിയ കോര്‍ഡിനേറ്റര്‍, ജിഷ്‌മോന്‍ മാത്യു ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍, അജേഷ് ജോണ്‍ ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍, ബിബിന്‍ ജോസഫ് ബാഡ്മിന്റണ്‍ കോര്‍ഡിനേറ്റര്‍, സാവിയോ ജോസ് എക്‌സ്ഒഫീഷ്യയോ, റോയ് ജോര്‍ജ് എക്‌സ്ഒഫീഷ്യോ.

  • അഭിനയവും ഓഡിഷന്‍ പരിശീലനവുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക പരിശീലന കളരികള്‍
  • ഡോ. മറിയ ഉമ്മന് ഐ ഒ സി (യു കെ) മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി
  • യുകെകെസിഎ കണ്‍വന്‍ഷന് വിശിഷ്ടാതിഥിയായി ചാണ്ടി ഉമ്മന്‍ എത്തും
  • ചങ്ങനാശ്ശേരി പ്രവാസി കുടുംബസംഗം 21 ന്; അഡ്വ.ജോബ് മൈക്കിളും അഡ്വ.എബി സെബാസ്റ്റ്യനും മുഖ്യാതിഥികള്‍
  • ആശിഷ് തങ്കച്ചന്‍ മെമ്മോറിയല്‍ ചാരിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് 21-ന് കാര്‍ഡിഫില്‍
  • യുക്മ - ഡോ സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് കായികമേളക്ക് ഉജ്ജ്വല പരിസമാപ്തി ...... വിഗന്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍മാര്‍
  • കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ അഭിനയ പരിശീലന കളരി 27, 28 തീയതികളില്‍
  • ഡോ. മറിയ ഉമ്മന്‍ യുകെയിലേക്ക്; ഐ ഒ സി (യു കെ)യുടെ 'പുതുയുഗ സംഗമം 2026' ജൂണ്‍ 27ന് ഓള്‍ഡ്ഹാമില്‍ ഉദ്ഘാടനം നിര്‍വഹിക്കും
  • പ്രവാസി കേരള കോണ്‍ഗ്രസ് യു.കെയുടെ നേതൃത്വത്തില്‍ മന്ത്രി മോന്‍സ് ജോസഫിനും ചീഫ് വിപ്പ് അപ്പു ജോണ്‍ ജോസഫിനും കേരളാ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കും സ്വീകരണം
  • കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പൂം, ചുമതലയേറ്റ് നവ നേതൃത്വം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions