Don't Miss

പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കണമെന്ന് തിയറ്റര്‍ ഉടമകള്‍

പൃഥ്വിരാജിനെതിരെ വിലക്ക് ഭീഷണിയുമായി തിയറ്റര്‍ ഉടമകള്‍. ഈ മാസം 25 ന് തിയേറ്റര്‍ തുറക്കുന്നതിനു മുന്നോടിയായി ശനിയാഴ്ച നടന്ന യോഗത്തിലാണ് പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ചില തിയേറ്റര്‍ ഉടമകള്‍ രംഗത്ത് വന്നത്. നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു എന്ന് കാണിച്ചാണ് തിയേറ്റര്‍ ഉടമകള്‍ പൃഥ്വിയുടെ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

പൃഥ്വിരാജിന്റെ കഴിഞ്ഞ മൂന്ന് സിനിമകളും ഒ.ടി.ടിയിലാണ് റിലീസ് ചെയ്തിട്ടുള്ളത്. 'കോള്‍ഡ് കേസാ'ണ് ഒ.ടി.ടിയിലെത്തിയ പൃഥ്വിയുടെ ആദ്യ ചിത്രം. പിന്നാലെയെത്തിയ 'കുരുതി'യും 'ഭ്രമ'വും തിയേറ്റര്‍ കാണാതെ പോവുകയായിരുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്.
എന്നാല്‍ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കുക പ്രായോഗികമല്ലെന്നതാണ് സത്യം . മോഹന്‍ലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്തു അഭിനയിച്ച ബ്രോ ഡാഡി പോലെയുള്ള ചിത്രങ്ങള്‍ വിലക്കുക എളുപ്പമല്ല. ഗോള്‍ഡ്, സ്റ്റാര്‍ ആണ് റിലീസിന് ഒരുങ്ങുന്ന പൃഥ്വിയുടെ മറ്റൊരു ചിത്രം.
അതുകൊണ്ടുതന്നെ യോഗത്തില്‍ പൃഥ്വിരാജിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ദിലീപ് എടുത്തത്. സാഹചര്യങ്ങളാണ് അവരെ ഒ.ടി.ടി തെരഞ്ഞടുക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന് ആണ് ദിലീപ് പറഞ്ഞത്.

ജോജു ജോര്‍ജ് നായകനാവുന്ന സ്റ്റാറില്‍ അതിഥിവേഷത്തിലാണ് പൃഥ്വി എത്തുന്നത്. ഒക്ടോബര്‍ 29ന് സ്റ്റാര്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. തിയറ്ററുകളിലെ ഏറ്റവും വലിയ പണം വാരിപ്പടമായ ലൂസിഫര്‍ ഒരുക്കിയ പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിലക്കണമെന്നാണ് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നത് എന്നതാണ് വിരോധാഭാസം.

മരയ്ക്കാറിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടന്നിരുന്നു. ചിത്രം ഒ.ടി.ടിയ്ക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്നും തിയറ്ററുടമകള്‍ യോഗത്തില്‍ പറഞ്ഞു.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions