ബിസിനസ്‌

ഫിജികാര്‍ട്ടിന്റെ വസ്ത്രനിര്‍മ്മാണ ഫാക്ടറി തിരുപ്പൂരില്‍ ആരംഭിച്ചു


തിരുപ്പൂര്‍: ഇന്ത്യയിലെ മുന്‍നിര ഡയറക്ട് സെല്ലിങ് , ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാര്‍ട്ടിന്റെ വസ്ത്രനിര്‍മ്മാണ ഫാക്ടറിയുടെ ഉദ്ഘാടനം ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ നിര്‍വ്വഹിച്ചു. മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി പി, ഫിജികാര്‍ട്ട് സിഇഒ ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനീഷ് കെ ജോയ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എന്‍ ഗുണശേഖരന്‍, രവിചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
നെയ്ത്ത്, പ്രോസസിങ്, ഡൈയിങ് യൂണിറ്റുകളിലായി മുന്നൂറോളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളാണ് ഫാക്ടറിയുടെ മറ്റൊരു പ്രത്യേകത. നിലവില്‍ ഇന്ത്യയിലും പുറത്തുമായി 600 ഓളം അഫിലിയേറ്റ്‌സ് ഉള്ള ഫിജികാര്‍ട്ട് 100 കോടി രൂപയാണ് ഇന്‍ഫ്രാസ്ട്രക്ചര്‍, ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍, ഫിജിസ്റ്റോറുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ പ്രോജക്ടുകള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്.

  • പലിശ നിരക്കുകള്‍ 3 ശതമാനത്തില്‍ താഴേക്ക്! സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രക്ഷാപ്രവര്‍ത്തനം
  • ജിഡിപി വളര്‍ന്നത് വെറും 0.1%; പലിശ നിരക്കുകള്‍ കുറയ്ക്കാതെ മറ്റ് വഴിയില്ലാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് വിപണിയില്‍ ഇനി വിലയുദ്ധം
  • പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • പൗണ്ടിനെതിരെ രൂപ 125 ലേയ്ക്ക് വീണു; നേട്ടം കൊയ്ത് പ്രവാസികള്‍
  • പലിശ നിരക്കുകള്‍ പ്രതീക്ഷിച്ച തോതില്‍ കുറയ്ക്കാനാവില്ല; തിരിച്ചടിയായത് വേതന വളര്‍ച്ച, മോര്‍ട്ട്‌ഗേജ് വിപണിക്ക് നിരാശ
  • അഞ്ചു മാസത്തിന് ശേഷം യുകെയില്‍ പണപ്പെരുപ്പം ഉയര്‍ന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനം
  • ലക്ഷം കടന്നു കുതിച്ച് പൊന്ന്; ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം കടന്നു
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്ക് 3.75 ശതമാനമായി കുറച്ചു; 2023 ശേഷമുള്ള ഏറ്റവും താഴ്ന്ന നില
  • പണപ്പെരുപ്പം കുത്തനെ ഇടിഞ്ഞു, പലിശ നിരക്ക് കുറയാന്‍ വഴിയൊരുങ്ങി
  • ഞെട്ടിച്ചു സ്വര്‍ണവില; പവന് 97,000 കടന്നു, വെള്ളി വിലയിലും കുതിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions