ബിസിനസ്‌

ഫേസ്ബുക്ക് കമ്പനി ഇനി 'മെറ്റ'; പേരുമാറ്റം പുറത്തുവിട്ട് സുക്കര്‍ബര്‍ഗ്

കാലിഫോര്‍ണിയ: ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് മാറ്റി. മെറ്റ (Meta) എന്ന പേരിലായിരിക്കും ഇനി കമ്പനി അറിയപ്പെടുക. ഫേസ്ബുക്ക് (Facebook Inc./ FB.O) എന്ന കമ്പനിയുടെ പഴയ പേരാണ് മാറ്റിയത്. വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് ഔദ്യോഗിക വിശദീകരണം.

വെര്‍ച്വല്‍ സാങ്കേതിക വിദ്യയിലൂടെ ആളുകള്‍ക്ക് ഗെയിം കളിക്കാനും ആശയം വിനിമയം നടത്താനുമൊക്കെയുള്ള പദ്ധതിയുടെ പ്രഖ്യാപനത്തിനിടെയാണ് കമ്പനി ഇനി മെറ്റ എന്ന പേരിലറിയപ്പെടുമെന്ന് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്.
നിലവിലുള്ള ബ്രാന്റിനെ മാറ്റേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ സ്വകാര്യതയും സുരക്ഷയും മെറ്റാവേഴ്‌സ് സാങ്കേതികവിദ്യയിലേക്ക് മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും വെര്‍ച്വല്‍ ആന്‍ഡ് ഓഗ്‌മെന്റഡ് റിയാലിറ്റി’യെക്കുറിച്ചുള്ള വാര്‍ഷിക കോണ്‍ഫറന്‍സ്, കണക്ട് 2021നിടെ സുക്കര്‍ബര്‍ഗ് പറഞ്ഞു.

പേര്മാറ്റം വ്യക്തിഗത പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവക്ക് ബാധകമല്ലെന്നും ഇവയുടെ മാതൃ കമ്പനിയുടെ പേര് മാത്രമാണ് മാറ്റിയതെന്നും അധികൃതര്‍ വിശദീകരിച്ചു. സമൂഹമാധ്യമം എന്ന തലത്തില്‍നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ പുത്തന്‍ സങ്കേതങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പെരുമാറ്റം .

കമ്പനി പേരുമാറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ പുറത്തുവന്നിരുന്നു. മുന്‍പ് ഫേസ്ബുക്കില്‍ ജോലി ചെയ്തവരായ പലരും കമ്പനിയുടെ വിശ്വാസ്യതയും പോളിസികളും സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ തെളിവ് സഹിതം ഉന്നയിക്കുന്ന സമയത്താണ് പേരുമാറ്റം എന്നതും ശ്രദ്ധേയമാണ്.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions