Don't Miss

ഉപതെരഞ്ഞെടുപ്പുകളില്‍ അടിതെറ്റി ബിജെപി

ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ലോക്‌സഭാ സീറ്റ് പിടിച്ചെടുത്തു, മൂന്ന് നിയമസഭാ സീറ്റിലും ലീഡ്, ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി

രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ മണ്ഡലങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയടക്കമുള്ള മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തില്‍ എത്തവേ ബിജെപിയ്ക്ക് തിരിച്ചടി .
പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന സീറ്റുകളെല്ലാം മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി ലോക്‌സഭാ സീറ്റില്‍ ശിവസേന സ്ഥാനാര്‍ഥി 50677 വോട്ടുകള്‍ ജയിച്ചു.

ഹിമാചല്‍ പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി. ഒരു ലോക്‌സഭാ സീറ്റില്‍ പരാജയപ്പെട്ടപ്പോള്‍ മൂന്ന് നിയമസഭാ സീറ്റില്‍ ബി.ജെ.പി പിറകിലാണ്. മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനോടാണ് ബി.ജെ.പി ദയനീയ പരാജയം ഏറ്റുവാങ്ങിയത്. ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗാണ് ഇവിടെ കോണ്‍ഗ്രസിനായി മത്സരിച്ചത്. 2019-ല്‍ ബിജെപിക്ക് ഇവിടെ നാല് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടാനായിരുന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ബ്രിഗേഡിയര്‍ കുഷാല്‍ ചന്ദ് താക്കൂറായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.

ഫത്തേപൂര്‍, അര്‍ക്കി, ജുബ്ബൈ-കോതകി എന്നീ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് മുന്നിട്ട് നില്‍ക്കുന്നത്. ഒക്ടോബര്‍ 30 നായിരുന്നു സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്.

അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉപതെരഞ്ഞെടുപ്പ് ഫലം അധികാരത്തിലിരിക്കുന്ന ബി.ജെ.പിയ്ക്ക് തിരിച്ചടിയാണ്. ഉപതെരഞ്ഞെടുപ്പിനായി വലിയ പ്രചരണമാണ് ബി.ജെ.പി സംസ്ഥാനത്ത് നടത്തിയത്.

കര്‍ണാടക ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സ്വന്തം ജില്ലയായ ഹാവേരിയിലെ ഹംഗല്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 7373 വോട്ടിന് പരാജയപ്പെട്ടു. കോണ്‍ഗ്രസ് 87490 വോട്ട് നേടിയപ്പോള്‍ ബി.ജെ.പി 80117 വോട്ടാണ് നേടിയത്. ജെ.ഡി.എസ് ഇവിടെ 927 വോട്ട് നേടി. 7373 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീനിവാസ് മാനെ ജയിച്ചത്.

ഹംഗലിലെ വോട്ടര്‍മാര്‍ മനുഷ്യത്വത്തിനാണ് വോട്ട് ചെയ്തതെന്നും മണിപവറിനെ പുച്ഛിച്ച് തള്ളിയെന്നും ശ്രീനിവാസ് പറഞ്ഞു. പരാജയകാരണം പരിശോധിക്കുമെന്നും തിരിച്ചടി അംഗീകരിക്കുന്നെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. അതേസമയം ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ സിന്ദഗിയില്‍ ബി.ജെ.പിയാണ് ജയിച്ചത്.

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളില്‍ രണ്ടെത്തില്‍ ബിജെപിയും ഒരിടത്തും കോണ്‍ഗ്രസുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
ബിഹാറില്‍ ഭരണകക്ഷിയായ ജെഡിയുവിന്റെ രണ്ട് സിറ്റിങ് സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ ജെഡിയുവും ആര്‍ജെഡിയും ഓരോ സീറ്റില്‍ ലീഡ് നേടിയിട്ടുണ്ട്.

രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നട്‌ന രണ്ട് സീറ്റിലും കോണ്‍ഗ്രസിന് ജയിക്കാനായി. ബിജെപിയുടെ സിറ്റിങ് സീറ്റായ ധരിവാദില്‍ 18655 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചത്.വല്ലഭ് നഗറിലും കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷം നേടി. ഇവിടെ ബിജെപി നാലാം സ്ഥാനത്തായി.

മഹാരാഷ്ട്രയിലെ ദെഗ്ലൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജിതേഷ് റാവുസാഹിബ് അന്തുപൂര്‍കര്‍ 27763 വോട്ടുകള്‍ക്ക് ജയിച്ചു.

  • എന്‍എച്ച്എസ് സമരങ്ങള്‍ ഒഴിവാക്കാന്‍ സുപ്രധാന ചര്‍ച്ച
  • കാനഡയില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു; പ്രതികള്‍ക്കായി തിരച്ചില്‍
  • ശബരിമലയിലേത് തീവെട്ടിക്കൊള്ള; സകലതും അടിച്ചോണ്ടുപോയി
  • റഷ്യന്‍ ഭീഷണി: യുദ്ധത്തിനായി തയാറാകണമെന്ന മുന്നറിയിപ്പുമായി യുകെ സായുധ സേനാ മേധാവി
  • എല്ലാത്തിനും പിന്നില്‍ കാവ്യ-ദിലീപ് രഹസ്യ ബന്ധമെന്ന് മൊഴി
  • കൊടി സുനിയ്ക്കും പള്‍സര്‍ സുനിയ്ക്കും നടുവില്‍ കേരളം
  • എയര്‍ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; സീറ്റില്‍ അശ്ലീല കുറിപ്പ് - മലയാളി അറസ്റ്റില്‍
  • മകനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന പരാതി; യുകെ മലയാളി ദമ്പതികള്‍ക്കെതിരെ യുഎപിഎ
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ അതിക്രമം; മലയാളിയുടെ കാര്‍ കത്തിച്ചു
  • ലണ്ടനിലെ നിരത്തുകളില്‍ ഡ്രൈവറില്ലാ കാറുകള്‍ അടുത്ത വര്‍ഷം ഓടി തുടങ്ങും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions