ബര്‍മിംങ്ഹാം: പരിശുദ്ധാത്മ കൃപയാല്‍ ആത്മാഭിഷേകത്തിന്റെ പൂര്‍ണ്ണതയില്‍ അനേകരില്‍ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും സാദ്ധ്യമാക്കിക്കൊണ്ടിരിക്കുന്ന സെഹിയോന്‍ യുകെയുടെ പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 13 ന് ബര്‍മിങ്ഹാം ബഥേല്‍ സെന്റെറില്‍ നടക്കും. സെഹിയോന്‍ യുകെ യുടെ ആത്മീയ നേതൃത്വവും പ്രമുഖ ആത്മീയ രോഗശാന്തി ശുശ്രൂഷകനുമായ ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും.
അനുഗ്രഹ സാന്നിധ്യമായിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇത്തവണ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും .
സെഹിയോന്‍ യുകെയുടെ മുഴുവന്‍ സമയ ശുശ്രൂഷകനും പ്രമുഖ വചന പ്രഘോഷകനുമായ ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവര്‍ത്തക മിഷേല്‍ മോറന്‍ എന്നിവരും കണ്‍വെന്‍ഷനില്‍ ശുശ്രൂഷകള്‍ നയിക്കും. നവംബറിന്റെ പരിശുദ്ധിയില്‍ സകല വിശുദ്ധരുടെയും മരിച്ച വിശ്വാസികളുടെയും മാധ്യസ്ഥം തേടി യേശുനാമത്തില്‍ പ്രകടമായ അഭുതങ്ങളും അടയാളങ്ങളും വര്‍ഷിക്കാന്‍ ശക്തമായ ഉപവാസ മധ്യസ്ഥ പ്രാര്‍ത്ഥനയുമായി സെഹിയോന്‍ കുടുംബം വന്‍ ഒരുക്കത്തിലാണ് .
ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ യൂറോപ്പിലെ എറ്റവും വലിയ ആത്മീയ ശുശ്രൂഷകളിലൊന്നായി നിലനിന്നുകൊണ്ട് സഭയുടെ വളര്‍ച്ചയില്‍ പങ്കുചേരുകയാണ് .
മള്‍ട്ടികള്‍ച്ചറല്‍ ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലമര്‍ന്ന യുകെയിലും യൂറോപ്പിലും കഴിഞ്ഞ അനേക വര്‍ഷങ്ങളായി സ്ഥിരമായി എല്ലാമാസവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിശ്വാസജീവിതത്തില്‍ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങള്‍ വിവിധശുശ്രൂഷകളിലൂടെ പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്റെ പ്രധാന സവിശേഷതയാണ്.
കുട്ടികള്‍ക്കായി ഓരോതവണയും ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വെന്‍ഷന്‍തന്നെ നടക്കുന്നു. അനേകം കുട്ടികളും കൗമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷനിലും മാതാപിതാക്കളോടോ മറ്റ് മുതിര്‍ന്നവര്‍ക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റര്‍ എന്ന കുട്ടികള്‍ക്കായുള്ള മാസിക ഓരോരുത്തര്‍ക്കും സൗജന്യമായി നല്‍കിവരുന്നു . കുറഞ്ഞ സമയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ലിറ്റല്‍ ഇവാഞ്ചലിസ്‌റ് എന്ന പുസ്തകവും വളര്‍ച്ചയുടെ പാതയില്‍ കുട്ടികള്‍ക്ക് വഴികാട്ടിയാവുന്നു.
രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കണ്‍വെന്‍ഷനില്‍ കടന്നുവരുന്ന ഏതൊരാള്‍ക്കും മലയാളത്തിലും ഇംഗ്ലീഷിലും , മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
വിവിധ പ്രായക്കാരായ ആളുകള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിള്‍, പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ , മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വെന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.
പതിവുപോലെ രാവിലെ 9 ന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വെന്‍ഷന്‍ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും .
കണ്‍വെന്‍ഷന്റെ ആത്മീയവിജയത്തിനായി പ്രാര്‍ത്ഥനാസഹായം അപേക്ഷിക്കുന്ന സെഹിയോന്‍ കുടുംബം ശുശ്രൂഷകളിലേക്ക് യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു . www.sehionuk.org എന്ന വെബ്‌സൈറ്റില്‍ ഫ്രീ ആയി ബുക്കിങ് നടത്താവുന്നതാണ് .
അഡ്രസ്സ് :
ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍
കെല്‍വിന്‍ വേ
വെസ്റ്റ് ബ്രോംവിച്ച്
ബര്‍മിംങ്ഹാം .( Near J1 of the M5)
B70 7JW.
ബുക്കിങ്ങിനും മറ്റ് കൂടുതല്‍ വിവരങ്ങള്‍ക്കും ;
ജോണ്‍സന്‍ -07506 810177
അനീഷ് - 07760254700
ബിജുമോന്‍ മാത്യു 07515 368239.
Sandwell and Dudley ട്രെയിന്‍ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളില്‍നിന്നും ഏര്‍പ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങള്‍ക്ക്,