നടക്കാന്‍ കൊതിക്കുന്ന കരിമ്പനിലെ മൂന്നു കുഞ്ഞു കുട്ടികളുടെ സങ്കടം വിളിച്ചു പറയുന്ന വീഡിയോ കാണാത്തവരായി ആരും ഉണ്ടാകുമെന്നു തോന്നുന്നില്ല അവരുടെ വേദനയില്‍ പങ്കുചേരാനും കൂടാതെ ക്യന്‍സര്‍ ബാധിച്ചു കട്ടിലില്‍ കിടക്കുമ്പോഴും രണ്ടു പെണ്‍കുട്ടികളുടെ ഭാവി ഓര്‍ത്തു കണ്ണീര്‍ ഒഴുക്കുന്ന തോപ്രാംകുടിയിലെ അമ്മക്കുവേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെനടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1510 പൗണ്ട് ലഭിച്ചു ചാരിറ്റി അടുത്ത ചൊവ്വാഴ്ച വരെ തുടരും.
ഇടുക്കി ജില്ലയില്‍ മര്യാപുരം പഞ്ചായത്ത് കൊച്ചു കരിമ്പന്‍ ഒന്നാം വാര്‍ഡില്‍ കിഴക്കേക്കര വീട്ടില്‍ വിജോ വര്‍ഗ്ഗീസ് സ്വപ്ന ദമ്പതികളുടെ രണ്ടു കുട്ടികള്‍ 9 വര്‍ഷമായി ഇഴഞ്ഞു ജീവിതം മുന്നോട്ടു പോകുന്നു. ഇളയ കുട്ടിക്കും ഇതേ അവസ്ഥ വന്നുകൊണ്ടിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ DMD എന്ന മസിലുകള്‍ ദ്രവിച്ചു പോകുന്ന അസുഖം പിടിപെട്ടു ഈ കുഞ്ഞു മക്കളും ജീവിതത്തോട് മല്ലടിക്കുകയാണ് . ചുമട്ടുതൊഴിലാളിയായ വിജോ ഉണ്ടായിരുന്ന കിടപ്പാടം പണയപ്പെടുത്തിയും , നാട്ടുകാരുടെ സഹായത്തോടെ കുട്ടികളെ ഇത്രയും നാള്‍ ചികിത്സസിച്ച് പോന്നത്. കിടപ്പാടം ജെപ്ത്തിയുടെ ഭീഷണിയിലാണ് .ഇനി ഇവരുടെ മുന്നില്‍ ഒരു വഴിയുമില്ല. കനിവുള്ളവരുടെ സഹായം ഉണ്ടെങ്കില്‍ മാത്രമാണ് ഈ മക്കളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ സഹായിക്കണം. ഒരു അപേക്ഷയാണ് .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ വിജോയെ സഹായിക്കുന്നതിനും കൂടതെ ക്യന്‍സര്‍ ബാധിച്ചു ജീവിതം മരണത്തിനും ജീവിതത്തിനും ഇടയില്‍ കിടക്കയില്‍ കിടന്നുകൊണ്ട് തന്റെ രണ്ടു പെണ്‍കുട്ടികളെ ഓര്‍ത്തു കരയുന്ന ഭര്‍ത്താവു ഉപേക്ഷിച്ചുപോയ തോപ്രാംകുടി സ്വദേശി ചക്കുന്നുപുറത്തു സോഫി സാബു വിനു വേണ്ടിയും നിങ്ങളുടെ മുന്‍പില്‍ കൈനീട്ടുന്നത് സഹായിക്കാന്‍ മടിക്കരുത്. സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.