പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ കേളി കൊട്ടുയരുകയായി. കോവിഡ് മഹാമാരിയെ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെര്‍ച്വല്‍ പ്ലാറ്റ്‌ഫോം കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തുകഴിഞ്ഞു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത വെര്‍ച്വല്‍ നഗറില്‍ പന്ത്രണ്ടാമത് ദേശീയമേളക്ക് അടുത്ത മാസം തിരിതെളിയുമ്പോള്‍, അത് യുക്മയ്ക്കും ലോക പ്രവാസി മലയാളി സമൂഹത്തിനും മറ്റൊരു ചരിത്ര നിമിഷമാകും.
വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി കഴിഞ്ഞ വര്‍ഷം യുക്മ ഏറ്റെടുക്കുമ്പോള്‍, മുന്‍പുള്ള പത്തു കലാമേളകളില്‍നിന്നും പ്രധാനപ്പെട്ട ചില വിത്യാസങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണല്‍ കലാമേളകള്‍ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഈ വര്‍ഷവും ഉണ്ടായിരിക്കില്ല. അംഗ അസ്സോസിയേഷനുകള്‍ക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കലാമേളയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയ്യതി നവംബര്‍ 21 ഞായറാഴ്ച രാത്രി 12 വരെയായിരിക്കും. ഡിസംബം 5 ഞായറാഴ്ച രാത്രി 12 ന് മുന്‍പായി, നിബന്ധനകള്‍ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.
മത്സരത്തിനുള്ള വീഡിയോകള്‍ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകം മെയില്‍ ID കളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ മെയില്‍ lD കള്‍ താഴെ കൊടുത്തിരിക്കുന്നു.
1. KIDS uukmavk21kids@gmail.com
2.SUB JUNIORS uukmavk21subjuniors@gmail.com
3. JUNIORS uukmavk21juniors@gmail.com
4. SENIORS uukmavk21seniors@gmail.com
മുന്‍പ് അറിയിച്ചിരുന്നതു പോലെ യുക്മ ദേശീയ വെര്‍ച്ചല്‍ കലാമേള 2021ന്റെ പ്രസംഗ മത്സരത്തിന്റെ വിഷയങ്ങള്‍ രജിസ്‌ട്രേഷന്‍ അവസാനിച്ചതിന് ശേഷം അറിയിക്കുന്നതാണ്.
യുക്മയുടെ സഹയാത്രികന്‍ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, നഴ്‌സിംഗ് ഏജന്‍സികള്‍ക്കായി റോട്ടാമൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യയാണ് വെര്‍ച്വല്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ മുതല്‍ സമ്മാനദാനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിക്കുന്നത്.
ഗ്രൂപ്പ് ഇന മത്സരങ്ങള്‍ ഈ വര്‍ഷവും ഒഴിവാക്കിയിരിക്കുകയാണ്. യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച 'LET'S BREAK IT TOGETHER'ന്റെ ഗംഭീര വിജയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ഉപകരണ സംഗീത മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി കലാമേളയുടെ മത്സര നിബന്ധനകള്‍ വിവരിച്ചുകൊണ്ടുള്ള ഇമാന്വലില്‍ ഭേദഗതികള്‍ ആവശ്യമെങ്കില്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. നിര്‍ദേശങ്ങള്‍ secretary.ukma@gmail.com എന്ന വിലാസത്തില്‍ നവംബര്‍ 14ന് മുന്‍പായി അയച്ചുതരേണ്ടതാണ്.
കോവിഡ് രോഗവ്യാപനം തടയാനും, ദേശീയ മേളയില്‍ നേരിട്ട് പങ്കെടുക്കാമെന്നുള്ളതും യുക്മ ദേശീയ വെര്‍ച്വല്‍ കലാമേളയില്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കുവാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
യുക്മ ദേശീയ വെര്‍ച്വല്‍ കലാമേള 2021 ന്റെ ചുമതല വഹിക്കുന്നത് ദേശീയ വൈസ്പ്രസിഡന്റ് ലിറ്റി ജിജോയാണ് (07828424575). രജിസ്‌ട്രേഷന്റെ ചുമതല വഹിക്കുന്നത് ജോയിന്റ് സെക്രട്ടറി സാജന്‍ സത്യനായിരിക്കും (07946565837). കൂടുതല്‍ വിവരങ്ങള്‍ക്ക് നാഷണല്‍ റീജിയണല്‍ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.
അടുത്ത വര്‍ഷം മുതല്‍ യുക്മയുടെ ഏറ്റവും ശക്തി സ്രാേതസായ കലാമേളകള്‍ സാധാരണ രീതിയില്‍ നടത്താവുമെന്ന് പ്രതീക്ഷിക്കുന്നു. യുക്മ സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ കലാമേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ദേശീയ തലത്തില്‍ നേരിട്ട് മത്സരിക്കാന്‍ സാധിക്കുന്നു എന്നുള്ളതിനാല്‍ മത്സര രംഗത്തേക്ക് വരുവാന്‍ താല്പര്യമുള്ളവരെ പരമാവധി പങ്കെടുപ്പിച്ചു കൊണ്ട് യുക്മ ദേശീയ കലാമേള വന്‍പിച്ച വിജയമാക്കുവാന്‍ എല്ലാ യുക്മ ദേശീയ, റീജിയണല്‍, അസോസിയേഷന്‍ ഭാരവാഹികളോടും, പ്രവര്‍ത്തകരോടും ദേശീയ സമിതിക്കു വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് അഭ്യര്‍ത്ഥിക്കുന്നു.