ഇടുക്കി ചാരിറ്റി യു കെ യിലൂടെ യു കെ മലയാളികള്‍ നല്‍കിയ 3500 പൗണ്ട് (350000 രൂപ ) സോഫിക്കും വിജോയ്ക്കും കൈമാറി. 175000 രൂപയുടെ ചെക്ക് കരിമ്പനിലെ നടക്കാന്‍ കൊതിക്കുന്ന മൂന്നു കുട്ടികളുടെ പിതാവ് വിജോ വര്‍ഗീസിന് മരിയാപുരം പഞ്ചായത്തു പ്രസിഡണ്ട് ജിന്‍സി ജോയി കൈമാറി.
സാമൂഹിക പ്രവര്‍ത്തകരായ എ പി ഉസ്മാന്‍ ,പാറത്തോട് ആന്റണി ,ബാബു ജോസഫ് ,കെ കെ വിജയന്‍ കൂറ്റാംതടത്തില്‍ ജോസ് കുഴികണ്ടം ,തോമസ് പി ജെ ,ഡൊമിനിക് പൂവത്തിങ്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കാന്‍സര്‍ ബാധിച്ചു കട്ടിലില്‍ കഴിച്ചുകൂട്ടുന്ന തോപ്രാംകുടിയിലെ സോഫിയ്ക്ക് 175000 രൂപയുടെ ചെക്ക് വാത്തികുടി പഞ്ചായത്തു വൈസ് പ്രസിഡണ്ട് ഡീക്ലാര്‍ക് സെബാസ്‌റ്യന്‍ കൈമാറി റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റര്‍ ജോണി തോട്ടത്തില്‍ സന്നിഹിതനായിരുന്നു .