ബിസിനസ്‌

ബോബി ചെമ്മണൂര്‍ കുടിവെള്ള പദ്ധതി

മണ്ണുത്തി: 'ബോബി ചെമ്മണൂര്‍ കുടിവെള്ള പദ്ധതി'ക്ക് തീരുമാനമായി. ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് ആവിഷ്‌കരിക്കുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് മണ്ണുത്തിയിലെ ഓക്‌സിജന്‍ സിറ്റിയുടെ ഭൂമിയില്‍ നിന്ന് 30 സെന്റ് കൈമാറിയത്. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ വച്ച് നടന്ന ചടങ്ങില്‍ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗീസിന് സമ്മതപത്രം കൈമാറി. ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാര്‍ക്കറ്റിങ് ജനറല്‍ മാനേജര്‍ അനില്‍ സി പി, കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഷാജന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ: അനീസ് മുഹമ്മദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ പദ്ധതിയിലൂടെ പ്രതിദിനം നാലായിരത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കും.

  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  • പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • 2.8 ശതമാനത്തില്‍ തുടര്‍ന്ന് യുകെ പണപ്പെരുപ്പം; പലിശ നിരക്കുകള്‍ മാറുമോ?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions