ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മണ്ഡല ചിറപ്പ് - ധനുമാസ തിരുവാതിര ആഘോഷങ്ങള്‍ ഡിസംബര്‍ 18 ന് വെസ്റ്റ് തോണ്‍റ്റോണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറും.
മണ്ഡലകാല സമാപനത്തോട് അനുബന്ധിച്ച് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ അയ്യപ്പ ഭജനയും, പ്രശസ്ത വാദ്യ കലാകാരന്‍ വിനോദ് നവധാരയുടെ നേതൃത്വത്തില്‍ കൊമ്പു പറ്റ് - പഞ്ചാരി മേളവും, മുരളി അയ്യരുടെ കാര്‍മികത്വത്തില്‍ അയ്യപ്പ പൂജയും, പടിപൂജയും, ധനുമാസ തിരുവാതിര ആഘോഷങ്ങളോടനുബന്ധിച് വനിതാ സംഘത്തിന്റെ തിരുവാതിര കളിയും പിന്നീട് ഹരിവരാസനത്തോടുകൂടി ദീപാരാധനയും അരങ്ങേറും.
ദീപാരാധനയ്ക്കു ശേഷം പാരമ്പര്യ ശൈലിയില്‍ തയ്യാറാക്കിയ തിരുവാതിര പുഴുക്കും കഞ്ഞിയും പരമ്പരാഗത രീതിയില്‍ പാള പാത്രങ്ങളില്‍ വിളമ്പും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുക.
ഈ ധന്യ മുഹൂള്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും, സംഗീതാസ്വാദകരേയും, സഹൃദയരായ കലോപാസകരേയും ലണ്ടന്‍ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്തു.
Date: 18.12.2021, Saturday
Time : 5 pm (UK)
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
LHA's Facebook page - LondonHinduAikyavedi.Org
London Hindu Aikyavedi Working towards the fulfilment of our mission of building a Sri Guruvayoorappan Temple in the United Kingdom.
For more information kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.