അസോസിയേഷന്‍

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയയില്‍ നടത്തപ്പെട്ട സുവാറ 2021 ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു

മത്സരാര്‍ത്ഥികളുടെ വചനത്തിലുള്ള അറിവും വിശ്വാസതീഷ്ണതയും ഏവരെയും അതിശയിപ്പിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ബൈബിള്‍ അപ്പസ്റ്റോലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട സുവാറ 2021 ബൈബിള്‍ ക്വിസ് മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ മെല്‍വിന്‍ ജെയ്‌മോനും , ആല്‍ബര്‍ട്ട് ജോസിയും ,ഷോണാ ഷാജിയും സോണിയ ഷൈജുവും . ഓണ്‍ലൈനായി നടത്തപ്പെട്ട മത്സരത്തില്‍ ആയിരത്തില്‍പരം മത്സരാത്ഥികളാണ് പങ്കെടുത്തത്. ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ അമ്പതുശതമാനം കുട്ടികള്‍ സെമി ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുകയും തുടര്‍ന്ന് നടത്തപ്പെട്ട സെമി ഫൈനല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കുകള്‍ നേടിയ ഓരോ ഏജ് ഗ്രൂപ്പില്‍നിന്നുമുള്ള അഞ്ചു മത്സരാര്‍ത്ഥികള്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു . ഫൈനല്‍ മത്സരങ്ങള്‍ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓണ്‍ലൈനായി രാവിലെ ഒമ്പതുമണിമുതല്‍ നടത്തപെടുകയുണ്ടായി. മത്സരങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിച്ചു.

ബൈബിള്‍ അപ്പസ്റ്റലേറ്റ് ഡയറക്ടര്‍ ജോര്‍ജ് എട്ടുപറയിലച്ചനും ബൈബിള്‍ അപ്പസ്റ്റോലറ്റ് രൂപത കോ ഓര്‍ഡിനേറ്റര്‍ ആന്റണി മാത്യുവും ഏവര്‍ക്കും വിജയാശംസകള്‍ നേര്‍ന്നു. മത്സരങ്ങളുടെ ഔദ്യഗികഫലപ്രഖ്യാപനം രൂപതാ വികാരി ജനറാളും ബൈബിള്‍ അപ്പസ്റ്റലേറ്റ് കമ്മീഷന്‍ ചെയര്‍മാനുമായ ജിനോ അരിക്കാട്ട് അച്ചന്‍ പ്രഖ്യാപിച്ചപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയ്ക്കും വിശ്വാസ സമൂഹത്തിനും ഇത് അഭിമാനത്തിന്റെ നിമിഷമായിരുന്നു . രൂപതയിലെ വിശ്വാസസമൂഹം മുഴുവനും ഏറെ പ്രാര്‍ത്ഥനയോടെ കാത്തിരുന്ന ഫലപ്രഖ്യാപനത്തില്‍ പങ്കെടുത്ത എല്ലാ മത്സരാത്ഥികളെയും രൂപതയുടെ പേരില്‍ ജിനോ അച്ചന്‍ അഭിനന്ദിച്ചു.

എട്ടു മുതല്‍ പത്തുവരെ പ്രായത്തിലുള്ള ഗ്രൂപ്പില്‍ മെല്‍വിന്‍ ജെയ്‌മോന്‍ ഒന്നാം സ്ഥാനം (പ്രെസ്റ്റണ്‍ റീജിയണ്‍ )കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഇവനാ മേരി സിജിയും(ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍) മൂന്നാം സ്ഥാനം മെലിസ റോസ് ജോണും(കേംബ്രിഡ്ജ് റീജിയണ്‍) നേടി.

പതിനൊന്നുമുതല്‍ പതിമൂന്നുവരെ പ്രായത്തിലുള്ള ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഷോണാ ഷാജി (പ്രെസ്റ്റണ്‍ റീജിയണ്‍) കരസ്ഥമാക്കി.രണ്ടാം സ്ഥാനം ദിയ ദിലിപും (ഗ്ലാസ്‌കോ റീജിയണ്‍) മൂന്നാം സ്ഥാനം ജോയല്‍ തോമസും (കോവെന്ററി റീജിയണ്‍) നേടി.

പതിനാലുമുതല്‍ പതിനേഴുവരെ പ്രായത്തിലുള്ള ഗ്രൂപ്പില്‍ ആല്‍ബര്‍ട്ട് ജോസി (ഗ്ലാസ്‌കോ റീജിയന്‍)ഒന്നാം സ്ഥാനം നേടിയപ്പോള്‍ ബിയന്‍കാ സിബിച്ചന്‍ (കോവെന്ററി റീജിയന്‍)രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം അന്നാ തോമസും (കോവെന്ററി റീജിയണ്‍) കരസ്ഥമാക്കി.

കഴിഞ്ഞ വര്‍ഷത്തില്‍നിന്നും വ്യത്യസ്തമായി ഈ വര്ഷം മുതിര്‍ന്നവര്‍ക്കുവേണ്ടിയും മത്സരങ്ങള്‍ നടത്തപെടുകയുണ്ടായി . സോണിയ ഷൈജു (കോവെന്ററി റീജിയന്‍) ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ രണ്ടാം സ്ഥാനം ക്രിസ് ട്രീസ ജോസഫും (ലണ്ടന്‍ റീജിയണ്‍) മൂന്നാം സ്ഥാനം റ്റിന്റു ജോസെഫും (ഗ്ലാസ്‌കോ റീജിയണ്‍) നേടി. ബൈബിള്‍ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് മത്സരങ്ങളുടെ നടത്തിപ്പിനായി ഒരുക്കിയിരുന്നത്. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വിജയിച്ചവര്‍ക്കും ബൈബിള്‍ അപ്പസ്റ്റോലറ്റ് ടീം അഭിനന്ദനങ്ങള്‍ അറിയിച്ചു.

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions