ബിസിനസ്‌

പ്രശസ്ത അന്താരാഷ്ട്ര കമ്പനി ചാനല്‍ ഗ്രൂപ്പിന്റെ സിഇഒ മലയാളി വനിത

പാരീസ്: ഫാഷന്‍ രംഗത്തെ അതിപ്രശസ്ത ഫ്രഞ്ച് കമ്പനി ചാനല്‍ ഗ്രൂപ്പിന്റെ സിഇഒ ആയി മുംബൈ നിവാസിയായ മലയാളി ലീന നായരെ നിയമിച്ചു. യുണിലിവറിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജറായി പ്രവര്‍ത്തിക്കുകയായിരുന്നു ലീന. ഒരു അന്താരാഷ്ട്ര കമ്പനിയുടെ തലപ്പത്ത് എത്തുന്ന ആദ്യ മലയാളി വനിതയും രണ്ടാമത്തെ ഇന്ത്യന്‍ വനിതയുമാണ് 52കാരിയായ ലീന നായര്‍. പെപ്‌സിക്കോയുടെ സിഇഒ ആയിരുന്ന ഇന്ദ്ര നൂയിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിത.

ഇന്ത്യയിലെ മുന്‍നിര ബിസിനസ് സ്‌കൂളുകളിലൊന്നായ സേവ്യര്‍ സ്‌കൂള്‍ ഒഫ് മാനേജ്‌മെന്റില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ പാസായ ലീന, 1992ലാണ് ഹിന്ദുസ്ഥാന്‍ യുണിലിവറിലെ ജീവനക്കാരിയാകുന്നത്. അന്ന് തൊട്ട് വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിയ ലീന, യൂണിലിവറിന്റെ ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസര്‍ എന്ന പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയുമാണ്. ചാനലിന്റെ ആഗോള സി ഇ ഒ ആയി നിയമിതയായതില്‍ തികഞ്ഞ സന്തോഷമുണ്ടെന്നും ജീവനക്കാരുടെ ക്രിയാത്മകതയില്‍ സ്വാതന്ത്ര്യം നല്‍കുന്നതില്‍ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ചാനലിന്റെ തലപ്പത്ത് എത്തുന്നത് വളരെയേറെ ഉത്തരവാദിത്തം നിറഞ്ഞ ചുമതലയാണെന്നും ലീന നായര്‍ പറഞ്ഞു. ലീന നായര്‍ സി ഇ ഒ ആയി എത്തുന്നതോടെ കമ്പനി സ്ഥാപകന്‍ കൂടിയായ അലന്‍ വെര്‍ത്തീമര്‍ ആഗോള എക്‌സിക്യൂട്ടീവ് ചെയര്‍മാനാകും.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions