2011 ല്‍ സ്ഥാപിതം ആയ സ്വോഡ്‌സ് ക്രിക്കറ്റ് ക്ലബ് ഇത് പത്താം വര്‍ഷത്തിലേക്ക്. Cricket Leinsterല്‍ 2012 ല്‍ ഒരു ടീമുമായി കളത്തിലിറങ്ങിയ ക്ലബ്, കഴിഞ്ഞ സീസണില്‍, അണ്ടര്‍ 17 ഉള്‍പ്പെടെ 5 ടീമുകളെ പങ്കെടുപ്പിച്ച് തങ്ങളുടെ അപ്രമാദിത്വം വിളിച്ചോതുകയുണ്ടായി. ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സിലിന്റെയും , ക്രിക്കറ്റ് ലെന്‍സ്റ്ററിന്റെയും സഹകരണത്തോടെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും ക്ലബ് അംഗങ്ങളുടെ സ്ഥിരോത്സാഹത്തോടെയും ക്ലബ് അതിന്റെ മുമ്പോട്ടുള്ള പ്രയാണം തുടരുകയാണ്. ഡോണബേറ്റിലെ ന്യൂ ബ്രിഡ്ജ് പാര്‍ക്കിലാണ് ക്ലബിന്റെ ഹോം ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നത്.
ഡിസംബര്‍ 5 നു നടന്ന ക്ലബിന്റെ AGM ല്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്ത ക്ലബ്, കഴിഞ്ഞ 2 സീസണിലെ (2020, 2021) മികച്ച കളിക്കാര്‍ക്കുള്ള സമ്മാന വിതരണംവും നടത്തി .
2021ലെ ക്ലബ് ട്രോഫികള്‍ നേടിയവര്‍.
Player of the year 2021 ജോബി തോമസ്
Emerging player of the year 2021 അക്ഷര്‍ ജോസഫ്
Swords Team 1 : ഓള്‍ റൗണ്ടര്‍ സുനില്‍ വിലാസിനി., മികച്ച ബാറ്റര്‍ ചൈതന്യ കൃഷ്ണ, മികച്ച ബൗളര്‍ പ്രശാന്ത് പിള്ള.
Swords Team 2 : ഓള്‍ റൗണ്ടര്‍ ടോംസണ്‍ ആന്റണി , മികച്ച ബാറ്റര്‍ പ്രവീണ്‍ ചന്ദ്രന്‍,മികച്ച ബൗളര്‍ ജോസഫ് ജെസ്വിന്‍
Swords Team 3 : ഓള്‍ റൗണ്ടര്‍ ഹേമന്ത് വിജയ കുമാര്‍ , മികച്ച ബാറ്റര്‍ സിബു ജോസ് ,മികച്ച ബൗളര്‍ ജോണ്‍ ചാക്കോ.
Swords Team 4 : ഓള്‍ റൗണ്ടര്‍ സഞ്ജയ് ശ്രാമ്പിക്കല്‍ , മികച്ച ബാറ്റര്‍ വിശാഖ് പിള്ള ,മികച്ച ബൗളര്‍ വിക്ടര്‍ ആന്റണി .
Swords Youth Team : ഓള്‍ റൗണ്ടര്‍ ജോസഫ് ജോണ്‍സന്‍ , മികച്ച ബാറ്റര്‍ ആരോണ്‍ എബ്രഹാം ,മികച്ച ബൗളര്‍ മിഷേല്‍ സെറിന്‍
2022 ലെ ക്ലബിന്റെ നേതൃത്വ നിരയില്‍
സിബു ജോസ് പ്രസിഡണ്ട്
ജോണ്‍ ചാക്കോ സെക്രട്ടറി
അരവിന്ദ് രമണന്‍ ജോ. സെക്രട്ടറി
ശ്രീകുമാര്‍ സാനുലാല്‍ ട്രെഷറര്‍
ടോജോ ജോസഫ് ടീം മാനേജര്‍
സച്ചിന്‍ കൃഷ്ണന്‍ എക്‌സിക്യൂട്ടീവ് അംഗം.
അമല്‍ നന്ദ് എക്‌സിക്യൂട്ടീവ് അംഗം
സുനില്‍ വിലാസിനി ക്യാപ്റ്റന്‍ (സ്വോഡ്‌സ് ടീം 1 )
പ്രിജിന്‍ ജോയ് കുര്യന്‍ ക്യാപ്റ്റന്‍ (സ്വോഡ്‌സ് ടീം 2 )
പ്രവീണ്‍ ചന്ദ്രന്‍ ക്യാപ്റ്റന്‍ (സ്വോഡ്‌സ് ടീം 3 )
സഞ്ജയ് ശ്രാമ്പിക്കല്‍ ക്യാപ്റ്റന്‍ (സ്വോഡ്‌സ് ടീം 4 )
ദശാബ്ദവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ക്ലബില്‍ അംഗം ആവാന്‍ പുതിയ ക്രിക്കറ്റ് താരങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.അടുത്ത സീസണിലേക്കുള്ള പരിശീലനം ആരംഭിച്ചു. പ്രായഭേദമന്യേ ക്ലബില്‍ ചേര്‍ന്ന് കളിയ്ക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ടോജോ ജോസഫ് 0894395979
ജോണ്‍ ചാക്കോ 0876521572
https://swordscricketclub.ie/