പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുര്‍ പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത്. കിഡ്‌നി രോഗത്തിന്റെ രൂപത്തില്‍ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴത്തോട്ടു തളര്‍ത്തികളഞ്ഞു . സമയത്തു വേണ്ട ചികില്‍സ ലഭിക്കാനുള്ള സാമ്പത്തികം ഇല്ലാത്തതായിരുന്നു തളര്‍ച്ചയുടെ കാരണം .
ചികിത്സക്കുവേണ്ടി ചിങ്ങവനം , പനച്ചിക്കാട് ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റു വാഴൂരില്‍ വാടകവീട്ടിലേക്കു താമസം മാറി.
ഉണ്ടായിരുന്ന പണം മുഴുവന്‍ ചികില്‍സക്കായി ചിലവഴിച്ചു ഇപ്പോള്‍ വാടകപോലും കൊടുക്കാനില്ലാതെ വിഷമിക്കുന്നു.മൂന്നു പെണ്‍കുട്ടികള്‍ കോളേജിലും സ്‌കൂളിലുമായി പഠിക്കുന്നു അവരെ പഠിപ്പിക്കണം എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം. ക്രിസ്തുമസിന്റെ ഈ നാളുകളില്‍ നമുക്ക് ഇവരെ സഹായിക്കാം
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഗോപകുമാറിന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന ക്രിസ്തുമസ് ചാരിറ്റിക്ക് ഇതുവരെ ലഭിച്ചത് 985 പൗണ്ട് ആണ്. ചാരിറ്റി കളക്ഷന്‍ വരുന്ന ഒന്നാം തിയതി അവസാനിക്കും .
ഈ കുടുംബത്തിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്, .
ഏവരും ക്രിസ്തുമസ് ആഘോഷിക്കുന്ന സമയത്തു ഈ മാതാപിതാക്കളുടെയും കുട്ടികളുടെയും കണ്ണീരൊപ്പാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ സഹായം തേടുകയാണ്. നിങ്ങളുടെ സഹായങ്ങള്‍ താഴെകാണുന്ന അക്കൗണ്ടില്‍ നിക്ഷേപിക്കുക
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 2050.82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് - 07708181997, ടോം ജോസ് തടിയംപാട് - 07859060320, സജി തോമസ് - 07803276626.