ചരമം

ഗോവയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

ഗോവയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശി നിതിന്‍ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അഞ്ചുപേരാണ് കാറില്‍ ഉണ്ടായിരുന്നത്. കൂടെ ഉണ്ടായിരുന്ന അഖില്‍ (24),വിനോദ് കുമാര്‍ (24) എന്നിവര്‍ പരിക്കേറ്റ് ഗോവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ മൂന്ന് പേര്‍ വിനോദ സഞ്ചാരികളും രണ്ട് പേര്‍ ഗോവയില്‍ ജോലി ചെയ്യുന്നവരായിരുന്നു. ഗോവയില്‍ ഇന്ത്യന്‍ നേവിയില്‍ ജോലി ചെയ്യുന്ന നിതിന്‍ദാസിനെ കാണാനായി ഗോവയിലെത്തിയതാണ് മറ്റുള്ളവര്‍. വാടകയ്ക്ക് എടുത്ത കാറുമായി പുലര്‍ച്ചെ യാത്ര ചെയ്യുമ്പോഴാണ് അപകടം.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions