അസോസിയേഷന്‍

ലിമ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് കോട്ടയത്തെ ഗോപകുമാറിന്റെ വീട്ടിലെത്തി ചെക്ക് കൈമാറി

കോട്ടയം, വാഴുര്‍ സ്വദേശി ഗോപകുമാറിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച 1850 പൗണ്ട് (185000 രൂപ ) ഗോപകുമാറിന്റെ വസതിയിലെത്തി ലിവര്‍പൂള്‍ മലയാളി അസോഷിയേഷന്‍ (ലിമ) പ്രസിഡണ്ട് സെബാസ്റ്റ്യന്‍ ജോസഫ് ഗോപകുമാറിനു കൈമാറി. ലിമയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സജി മാക്കില്‍ സന്നിഹിതനായിരുന്നു ചാരിറ്റിക്കു വേണ്ടി സഹായിച്ച എല്ല യു കെ മലയാളികള്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നന്ദി അറിയിച്ചു.

ഈ കുടുംബത്തിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത് ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ദീപ്തി രാജുവാണ്,

പെയിന്റിംഗ് ജോലികൊണ്ട് മൂന്നു പെണ്‍കുട്ടികളെ പഠിപ്പിക്കുകയും കുടുംബം നോക്കുകയും ചെയ്തിരുന്ന, കോട്ടയം, വാഴുര്‍ ,പുളിക്കല്‍കവലയില്‍ താമസിക്കുന്ന ഗോപകുമാറിന്റെ ജീവിതം പെട്ടന്നാണ് മാറിമറിഞ്ഞത് കിഡ്‌നി രോഗത്തിന്റെ രൂപത്തില്‍ വന്ന ആ ദുരന്തം അദ്ദേഹത്തിന്റെ നടുവിന് താഴേയ്ക്ക് തളര്‍ത്തികളഞ്ഞു . അതോടെ മൂന്നു പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബം കടുത്ത ദുരിതത്തിലായി ഇവരെ സഹായിക്കുന്നതിനുവേണ്ടിയാണു ചാരിറ്റി നടത്തിയത് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..എന്നിവരാണ്

  • ലണ്ടന്‍ പാര്‍ലമെന്റ് സ്‌ക്വയറില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐഒസിയുടെ വന്‍ പ്രതിഷേധം
  • ബെഡ്ഫോര്‍ഷയര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
  • ലിവര്‍പൂളില്‍ കുട്ടികളുടെ സര്‍ഗ്ഗവസന്തം: 'ലിമ ചില്‍ഡ്രന്‍സ് ഫെസ്റ്റ് 2026' സമാപിച്ചു
  • യുക്മ സാംസ്‌കാരിക വേദി 'സൃഷ്ടിലയ 2026' സാഹിത്യപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു
  • ഫ്രണ്ട്‌സ് മലയാളീ അസോസിയേഷന്‍ ഓഫ് സൗത്താംപ്ടണ്‍ ന്റെ 10-ാം മത് വാര്‍ഷികം ശനിയാഴ്ച
  • ക്രോയ്ഡോണ്‍ ഒരുങ്ങുന്നു; രാജേഷ് ചേര്‍ത്തലയുടെ ഭജന്‍സ് സന്ധ്യ ഞായറാഴ്ച
  • 'ലളിതം സുലളിതം' - കാവാലം ശ്രീകുമാറിനൊപ്പം ഒരു സംഗീത സന്ധ്യ ഒക്ടോബര്‍ 10ന്
  • സറേ ആര്‍ട്‌സ് യൂത്ത് ഫെസ്റ്റിവലില്‍ കൈയടി നേടി ഫ്‌ലോ ഫാക്ടറിയുടെ 'ഗ്രൂവ്‌സ് ഓഫ് സൗത്ത്'
  • ഗാന്ധിജയന്തിയില്‍ ബി എം എ സംഘടിപ്പിച്ച ഫുഡ് ഡൊണേഷന്‍ ക്യാമ്പയിന്‍ ശ്രദ്ധേയമായി
  • യുക്മ കലാമേളക്കാലത്തിന് ശനിയാഴ്ച തിരിതെളിയും; ആദ്യദിനം തന്നെ നാല് റീജിയണുകളില്‍ കലാമാമാങ്കം വേദികള്‍ ഒരുങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions