ബിസിനസ്‌

ഫിജി കാര്‍ട്ട് ഗവണ്‍മെന്റിന്റെ എല്ലാവിധ ലൈസന്‍സുകളോടും കൂടി പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനം -ഡോ ബോബി ചെമ്മണൂര്‍


തൃശൂര്‍: ഗവണ്‍മെന്റിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെയും എല്ലാവിധ ലൈസന്‍സു കളോടുകൂടെയും പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിംഗ് സ്ഥാപനമാണ് ഫിജികാര്‍ട്ട്. പിരമിഡ് സ്‌കീമുകളും മണിചെയിനുകളും മറ്റും നടത്തുന്ന അനധികൃത ഡയറക്ട് സെല്ലിങ്ങ് കമ്പനികളെ നിരോധിക്കുന്ന സര്‍ക്കാറിന്റെ നടപടികളെ ഫിജികാര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്ന് ഡോ.ബോബി ചെമ്മണൂര്‍ അറിയിച്ചു. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെയും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിക്കുന്നവര്‍ നിയമപരമായ പ്രവര്‍ത്തനങ്ങളിലേക്ക് മാറണമെന്ന് യൂണിയന്റെ ആഹ്വാനത്തെ ഫിജികാര്‍ട്ട് അനുകൂലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭമായ 'ബോഫാസ്റ്റ്' ലോജിസ്റ്റിക്ക് കമ്പനി ലോഞ്ച് ചെയ്തു. 200 ഓളം ചാനല്‍ പാര്‍ട്ണര്‍മാരുമായി ചേര്‍ന്നു 100 ഓളം ലോജിസ്റ്റിക്‌സ് വാഹനങ്ങളുമായി സൗത്ത് ഇന്ത്യയിലായിരിക്കും പ്രാരംഭഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഇന്ത്യയൊട്ടാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് 24 മണിക്കൂര്‍ കൊണ്ട് കുറഞ്ഞ ചിലവില്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ സേവനമെത്തിക്കുകയാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ഡോ. ബോബി ചെമ്മണൂര്‍ പറഞ്ഞു. 2 വര്‍ഷം കൊണ്ട് 200 കോടിയുടെ നിക്ഷേപം ഈ മേഖലയില്‍ നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനീഷ് കെ ജോയ്, സി ഇ ഒ ഡോ. ജോളി ആന്റണി എന്നിവര്‍ സംബന്ധിച്ചു.

  • പണപ്പെരുപ്പം 3.1%; മിഡില്‍ ഈസ്റ്റ് യുദ്ധം യുകെ എനര്‍ജി മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും
  • ഉയരുന്ന പണപ്പെരുപ്പം, പലിശ നിരക്കുകള്‍ സമ്മര്‍ദത്തില്‍
  • ഒടുവില്‍ ആശ്വാസവാര്‍ത്ത പുറത്തുവിട്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
  • പൗണ്ട് റെക്കോര്‍ഡില്‍; രൂപയ്‌ക്കെതിരെ 130.50ല്‍ എത്തി; നാട്ടിലേയ്ക്ക് പണമയക്കല്‍ കൂടും
  • പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; യുദ്ധം രൂക്ഷമായാല്‍ സ്ഥിതി മാറും
  • പലിശ നിരക്ക് തീരുമാനം വരുന്നതിനു മുന്നേ ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കൂട്ടി
  • മിഡില്‍ ഈസ്റ്റ് സംഘര്‍ഷം യുകെയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയര്‍ത്തി ലെന്‍ഡര്‍മാര്‍
  • യുകെയുടെ പണപ്പെരുപ്പം കുത്തനെ താഴ്ന്നു; പലിശ നിരക്ക് കുറയുമോയെന്ന് ആകാംക്ഷ
  • എഐയെ അമിതമായി ആശ്രയിക്കുന്നത് തിരിച്ചടി; മുന്നറിയിപ്പുമായി ബ്രിട്ടീഷ് ധനകാര്യ നിയന്ത്രണ ഏജന്‍സി
  • പലിശ നിരക്ക് കുറയ്ക്കല്‍ ഈ വര്‍ഷം പ്രതീക്ഷിക്കേണ്ട; മോര്‍ട്ഗേജുകാര്‍ക്കു തിരിച്ചടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions