അസോസിയേഷന്‍

യുക്മ നഴ്‌സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയ്ക്ക് തുടക്കം

'യുകെയിലെ മലയാളി നഴ്‌സുമാരോടൊപ്പം ചേര്‍ന്ന് നില്ക്കുകയും, പിന്തുണയ്ക്കുകയും അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന 'യുക്മ നഴ്‌സസ് ഫോറം(UNF)' ത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാര്‍ പരമ്പരയ്ക്ക് ഇന്ന് (ശനിയാഴ്ച) തുടക്കം കുറിക്കുന്നു.

അടുത്തകാലത്ത് യുകെയില്‍ എത്തിച്ചേര്‍ന്ന 'മലയാളി നേഴ്‌സ് മാര്‍ക്കൊരു കൈത്താങ്' എന്ന പേരില്‍ യുക്മ നഴ്‌സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാര്‍ പരമ്പരയ്ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.

യുകെയില്‍ നേഴ്‌സ് ആയി എത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 3PM (യുകെ) 8.30 PM (ഇന്ത്യ) സംഘടിപ്പിച്ചിട്ടുള്ളത്. വിവിധങ്ങളായ വിഷയങ്ങളില്‍ അതാതു മേഖലകളിലെ വിദഗ്ദര്‍ അവതരിപ്പിക്കുന്ന വെബ്ബിനാറുകള്‍ ആണ് യുക്മ നഴ്‌സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ന് വെബ്ബിനാറിന്റെ ആദ്യ ദിനത്തില്‍, യുകെയില്‍ എത്തുമ്പോള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈസ്റ്റ് & ഹെര്‍ഡ്‌ഫോര്‍ഡ്‌ഷെയര്‍ ട്രസ്റ്റില്‍ നിന്നുമുള്ള ഐ ഇ എല്‍ റ്റി എസ് / ഒ ഇ റ്റി ട്രെയിനര്‍ കൂടിയായ പ്രബിന്‍ ബേബി അവതരിപ്പിക്കുന്നത്. യുകെയില്‍ എത്തിയിട്ട് അധിക നാള്‍ ആയിട്ടില്ലാത്ത പ്രബിന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.

സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറില്‍ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. യുക്മയുടെ ഫേസ്ബുക് പേജില്‍ കൂടിയും പരിപാടി കാണാവുന്നതാണ്.


യുക്മ നഴ്‌സസ് ഫോറം സംഘടിപ്പിച്ചിരിക്കുന്ന വെബ്ബിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


Zoom Meeting ID 847 1954 7741

Passcod 326291

  • ലണ്ടനിലെ ബോളി ബീറ്റ് ഡാന്‍സ് ഫിറ്റ്‌നസ് ഇനി കേരളത്തിലേക്ക്; ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; കിരീടം ചൂടിയത് ബിര്‍മിംഗ്ഹാം സെന്റ് ബെനഡിക്ട് സീറോ മലബാര്‍ മിഷന്‍
  • ഐഒസി (കേരള) മിഡ്ലാന്‍ഡ്സ് സംഘടിപ്പിച്ച 'പുതിയ ഐഎല്‍ആര്‍ നിര്‍ദ്ദേശങ്ങള്‍-ആശങ്കകള്‍', ഓണ്‍ലൈന്‍ സെമിനാര്‍
  • യുക്മ ഫോര്‍ച്യൂണ്‍ ബംമ്പര്‍ 2025 നറുക്കെടുപ്പ് വിജയികള്‍ക്കുള്ള സമ്മാന വിതരണം നവംബര്‍ 22 ന് പ്രസ്റ്റണില്‍
  • നൈറ്റ്സ് മാഞ്ചസ്റ്റര്‍ ക്ലബിന്റെ വാര്‍ഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും
  • മാര്‍സ് റെഡ്ഹില്ലിന് നവ നേതൃത്വം: ജിപ്‌സണ്‍ തോമസ് പ്രസിഡന്റ്, എവിന്‍ അവറാച്ചന്‍ സെക്രട്ടറി, ജോസിന്‍ പകലോമറ്റം ട്രഷറര്‍
  • യുക്മ ശ്രേഷ്ഠ മലയാളി 2025' പുരസ്‌ക്കാരദാനവും ഫാഷന്‍ ഷോ & സൗന്ദര്യമത്സരവും പ്രസ്റ്റണില്‍
  • യുക്‌മ ഫോര്‍ച്യൂണ്‍ ലോട്ടറി നറുക്കെടുപ്പ് ഒന്നാം സമ്മാനം 10000 പൗണ്ട് ഷെഫീല്‍ഡിലെ ഭാഗ്യശാലിയ്‌ക്ക്
  • 16ാമത് യുക്മ ദേശീയ കലാമേള ; മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി
  • പതിനാറാമത് യുക്മ ദേശീയ കലാമേള ചെല്‍റ്റന്‍ഹാമില്‍; തയാറെടുപ്പുകള്‍ പൂര്‍ത്തിയായി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions