കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട കെ.ടി ജോമോന്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിട്ടുണ്ട്.
ഷാന്‍ ബാബുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും അയാള്‍ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസിനോട് പറഞ്ഞ ശേഷം ജോമോന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടി.
ഷാന്‍ ബാബുവിനെ പൊലീസുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊല്ലപ്പെട്ട ഷാന്‍ ബാബുവിനെതിരെ കേസുകളൊന്നും നിലവിലില്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. നഗരത്തിലെ ഗുണ്ടകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്.