NHS ഇംഗ്ലണ്ടിന്റെ INAD ഫെലോഷിപ്പിനു UNF അംഗങ്ങള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആറു മാസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയില്‍ നിന്നും മാസത്തില്‍ 15 മണിക്കൂര്‍ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. UNF ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുവാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ ബാന്‍ഡ് 5 അല്ലെങ്കില്‍ 6 ആയി ജോലി ചെയ്യുന്ന UNF അംഗങ്ങള്‍ ആയിട്ടുള്ള മലയാളി നേഴ്‌സുമാര്‍ക്കാണ് ഈ അസുലഭ അവസരം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25ന് ആയിരിക്കും. അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഫെബ്രുവരി 3 4 തീയതികളിലായി നടക്കും. ഫെല്ലോഷിപ്പ് തുടങ്ങുന്നത് 2022 മാര്‍ച്ച് ഒന്നിനാണ്.